ബംഗളുരു • ഹിന്ദുക്കളുടെ ക്ഷമയ്ക്ക് അതിരുണ്ടെന്ന വിവാദ പ്രസ്താവനയുമായി ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ വീണ്ടും രംഗത്ത് . അക്രമത്തിൽ പരുക്കേറ്റ ബിജെപി പ്രവർത്തകൻ വെങ്കടേഷിനെ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് മുന്നറിയിപ്പ് ബജ്റങ്ങൾ പ്രവർത്തകൻ ഹർഷയുടെ കൊലയാളികളെ അറസ്റ്റ് ചെയ്തിട്ടും, ചില സമുദായങ്ങളുടെ ഗുണ്ടാ മനഃസ്ഥിതിക്കു മാറ്റമുണ്ടായിട്ടില്ല. ഇത്തരമൊരു ആക്രമണത്തിലാണ് വെങ്കടേഷിനും പരുക്കേറ്റതെന്നും 2 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചിലർ ചെയ്യുന്ന അതിക്രമങ്ങളുടെ പേരിൽ ഒരു സമുദായത്തെ മുഴുവൻ തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ട്. പരിധികൾ ലംഘിച്ചാൽ സമൂഹത്തിൽ വിള്ളലിനു വഴിവയ്ക്കുമെ ന്നും, ഇതൊരു മന്ത്രിയെന്ന നിലയ്ക്കാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.