Home Featured ബംഗളൂരു:വൈറ്റ് ഫീല്‍ഡ്- കെ.ആര്‍ പുരം മെട്രോ; 25ന് ഓട്ടം തുടങ്ങിയേക്കും

ബംഗളൂരു:വൈറ്റ് ഫീല്‍ഡ്- കെ.ആര്‍ പുരം മെട്രോ; 25ന് ഓട്ടം തുടങ്ങിയേക്കും

ബംഗളൂരു: വൈറ്റ് ഫീല്‍ഡ്- കെ.ആര്‍ പുരം മെട്രോ പാതയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍.മെട്രോ സേഫ്റ്റി കമീഷണര്‍ നിര്‍ദേശിച്ച പ്രവൃത്തികളാണിവ. വാണിജ്യ സര്‍വിസ് തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ അഞ്ചു മെട്രോ ട്രെയിനുകള്‍ ഈ പാതയിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വിസ് നടത്തിയിരുന്നു.ഇതോടെ പാത പൊതുജനങ്ങള്‍ക്കുവേണ്ടി തുറന്നുകൊടുക്കാന്‍ പൂര്‍ണ സജ്ജമായതായി അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച്‌ 25ന് കെ.ആര്‍. പുരം-വൈറ്റ്ഫീല്‍ഡ് മെട്രോ സര്‍വിസ് തുടങ്ങുമെന്ന് സൂചനകളുണ്ട്.ഇടവേളയിലാണ് പാതയിലൂടെ മെട്രോസര്‍വിസുകളുണ്ടാകുക. കെ.ആര്‍ പുരത്തുനിന്ന് വൈറ്റ്ഫീല്‍ഡിലേക്ക് 24 മിനിറ്റിനുള്ളില്‍ എത്താന്‍ കഴിയും. അഞ്ചു മെട്രോ ട്രെയിനുകള്‍ സര്‍വിസിനായി കെ.ആര്‍. പുരത്ത് എത്തിച്ചിട്ടുണ്ട്.മെട്രോ സര്‍വിസ് തുടങ്ങിക്കഴിഞ്ഞാല്‍ പാതയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ സ്റ്റേഷനുകളില്‍നിന്നും സമീപപ്രദേശങ്ങളിലേക്ക് ബി.എം.ടി.സി ഫീഡര്‍ സര്‍വിസുകളും നടത്തും.

ഇതിനായി ബി.എം.ആര്‍.സി.എല്‍ ബി.എം.ടി.സിയുമായി കരാറിലെത്തിയിരുന്നു. സൈക്കിള്‍ വാടകക്ക് ലഭ്യമാക്കുന്ന സംവിധാനവും ഈ സ്റ്റേഷനുകളില്‍ സജ്ജീകരിക്കും.എന്നാല്‍, സര്‍വിസ് എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. നേരത്തേ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, അന്തിമഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. വൈറ്റ്ഫീല്‍ഡ്-കെ.ആര്‍ പുരം ലൈനിന് ആകെ 12.75 കിലോമീറ്ററാണ് ദൈര്‍ഘ്യം.

കൊറോണ വയറസ് പടര്‍ത്തിയത് മരപ്പട്ടി!; ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നും സാംപിളുകള്‍ ലഭിച്ചു; പുതിയ കണ്ടുപിടിത്തവുമായി ഒരു സംഘം ഗവേഷകര്‍

വുഹാന്‍: ലോകം മുഴുവന്‍ സതംഭിപ്പിച്ച്‌ കോടിക്കണക്കിന് ജനങ്ങളുടെ ജീവന്‍ കവര്‍ന്ന കൊറോണ വയറസിന്റെ ഭയത്തില്‍ നിന്നും ജനങ്ങള്‍ കരകയറി വരുന്നതേയുള്ളൂ.കൊറോണ വയറസിന്റെ ഉത്ഭവം ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നുമായിരുന്നു. അമേരിക്കയിലെ വാര്‍ത്താ ഏജന്‍സികള്‍ പറഞ്ഞിരുന്നത് വവ്വാലുകളില്‍ കൊറോണ വൈറസുകളെക്കുറിച്ച്‌ ഗവേഷണം നടത്തിയ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുമാകാം വൈറസ് പുറത്തു വന്നതെന്നായിരുന്നു.

വൈറസിന്റെ ഉറവിടമായ വുഹാനിലെ ലാബിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. മിക്കവരും അമേരിക്കയിലെ വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് തന്നെയാണ് വിശ്വസിക്കുന്നത്.എങ്കില്‍ പോലും വൈറസ് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്നതിന് ശരിയായ ഒരു ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോഴിതാ, പുതിയ കണ്ടെത്തലുമായി രംഗത്തു വന്നിരിക്കുകയാണ് ചില ഗവേഷകര്‍.കൊറോണ മഹാമാരിക്ക് കാരണം ചൈനയിലെ വുഹാന്‍മാര്‍ക്കറ്റിലെ മരപ്പട്ടിയാണെന്ന കണ്ടെത്തലാണ് ഒരു സംഘം വൈറസ് വിദഗ്ദര്‍ നടത്തിയിരിക്കുന്നത്.

കൊറോണ പടര്‍ന്ന് പിടിച്ചു കഴിഞ്ഞ് ഏകദേശം രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്ബോഴാണ് പുതിയ കണ്ടെത്തല്‍. വുഹാന്‍ മാര്‍ക്കറ്റില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മൃഗങ്ങളെയെല്ലാം ചന്തയില്‍ നിന്നും മാറ്റാന്‍ ഉത്തരവിട്ടിരുന്നു. ഈ സമയത്ത് ചുമരുകള്‍, തറകള്‍, കൂടുകള്‍, മൃഗങ്ങളുടെ കൂടുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വണ്ടികള്‍ എന്നിവയില്‍ ഗവേഷകര്‍ പരിശോധന നടത്തുകയും സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

വുഹാനിലെ മാര്‍ക്കറ്റില്‍ നിന്ന് 2020 ജനവുരിയില്‍ ശേഖരിച്ച സാംപിളുകളെ ആധാരമാക്കിയാണ് പുതിയ പഠനം.കൊറോണ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നത് വവ്വാലില്‍ നിന്നാണെന്നും അതല്ല ലാബില്‍ നിന്നാണെന്നുമുള്ള ചര്‍ച്ചകള്‍ നടക്കുമ്ബോഴാണ് പുതിയ പഠനവുമായി ഒരുകൂട്ടം ശാസ്ത്രജ്ഞന്‍ രംഗത്തു വന്നിരിക്കുന്നത്. മരപ്പട്ടിയുടെ ജനിതക സാംപിളുകളുമായി വലിയ രീതിയലുള്ള സാമ്യമാണ് വൈറസിനുള്ളതെന്നും പഠനം പറയുന്നു. മരപ്പട്ടിക്ക് കൊറോണ വൈറസ് മനുഷ്യരിലേയ്‌ക്ക് പടര്‍ത്താന്‍ സാധിക്കുമെന്ന് ചില മാദ്ധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഈ ഒരു പഠനവുമായി ശാസ്ത്രജ്ഞര്‍ രംഗത്തു വന്നിരുന്നില്ല.

അതേസമയം, അന്താരാഷ്‌ട്ര ഗവേഷകസംഘത്തിന്റെ കണ്ടെത്തലുകളുടെ പൂര്‍ണവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അവരുടെ വിശകലനം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ദി അറ്റ്ലാന്റിക് ആണ്

You may also like

error: Content is protected !!
Join Our WhatsApp Group