ബെംഗളൂരു : നഗരത്തിൽ തിരക്കേറിയകേന്ദ്രങ്ങളിലൊന്നായ കെ.ആർ.പുരയിൽ റെയിൽവേ സ്റ്റേഷനും മെട്രോ സ്റ്റേഷനുമിടയിൽ പേടിയോടെ റോഡ് മുറിച്ചു കടക്കുന്നത് ഇനി അവസാനിപ്പിക്കാം. മെട്രോ സ്റ്റേഷനിൽനിന്ന് റെയിൽവേസ്റ്റേഷനുമുൻപിലേക്ക് റോഡിനു കുറുകെ നിർമിച്ച മേൽനടപ്പാലം ഉടൻ തുറക്കും. നടപ്പാലത്തിന്റെ അവസാനഘട്ട മിനിക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. പാലം എന്നു തുറന്നുകൊടുക്കുമെന്ന് ബി.എം.ആർ.സി.എൽ. ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ബി.എം.ആർ.സി.എലിന്റെ നേതൃത്വത്തിലാണ് പാലം നിർമിച്ചത്. കെ.ആർ.പുരം മെട്രോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത സമയത്തുതന്നെ മേൽപ്പാലത്തിന്റെ നിർമാണവും തുടങ്ങിയതാണ്. കഴിഞ്ഞ ജനുവരിയിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. പക്ഷേ, പ്രവൃത്തി പല തവണ മുടങ്ങി. മെട്രോ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങാതെ നടപ്പാലത്തിലൂടെ വന്ന് റോഡിനപ്പുറത്തുള്ള റെയിൽവേ സ്റ്റേഷനുമുൻപിലേക്ക് ഇറങ്ങാൻ കഴിയുന്ന തരത്തിലാണ് നടപ്പാത നിർമിച്ചിരിക്കുന്നത്.
ഏതുസമയവും വൻ വാഹനത്തിരക്കനുഭവപ്പെടുന്ന റോഡാണിത്. ദിവസവും ആയിരക്കണക്കിനാളുകൾ തീവണ്ടിയിലും മെട്രോയിലുമായി ഇവിടെ വന്നിറങ്ങുന്നു.തീവണ്ടിയിറങ്ങി മെട്രോയിൽ കയറിയും മെട്രോയിലിറങ്ങി തീവണ്ടിയിലും യാത്ര തുടരുന്നവർ ഒട്ടേറെയാണ്. ഇവർക്ക് റോഡ് മുറിച്ചുകടക്കാൻ വലിയ പ്രയാസമാണ്.ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ വേണം മറുഭാഗത്തെത്താൻ. ഏതാനും ട്രാഫിക് പോലീസുകാരുടെ സാന്നിധ്യം ഇവിടെയുണ്ടാകാറുണ്ടെങ്കിലും വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചുകടക്കാൻ പ്രയാസമാണ്.രാത്രിയാകുമ്പോൾ പോലീസും ഉണ്ടാകാറില്ല. ഒട്ടേറെ യാത്രക്കാർ രാത്രിയും ഇവിടെ തീവണ്ടിയിലും മെട്രോയിലും വന്നിറങ്ങുന്നതാണ്. മേൽനടപ്പാലം വൈകുന്നതിൽ യാത്രക്കാർ ആശങ്ക പങ്കുവെക്കാറുണ്ടായിരുന്നു.
പരമ്ബരാഗത മയില്‍ കാര്യമായി യൂ ട്യൂബർ, യുവാവ് അറസ്റ്റിൽ
തെലങ്കാനയില്‍ മയിലിനെ കറിവെച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെതിരെയാണ് നടപടി. ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യും. പരമ്ബരാഗത മയില്‍ കറിയെന്ന പേരിലാണ് കോഡം പ്രണയ് കുമാർ വീഡിയോ യുട്യൂബില്‍ പങ്കുവച്ചത്. വീഡിയോ നീക്കം ചെയ്തെങ്കിലും പ്രണയ് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നാണ് മൃഗാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നത്. നേരത്തെ കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്ന വീഡിയോ ഇയാള്‍ പുറത്ത് വിട്ടിരുന്നതായി ആരോപണമുണ്ട്.
പ്രണയ് കുമാറിനെതിരെ കേസ് എടുത്തതായും ഇത്തരം നടപടികള്‍ ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിരിസില എസ് പി അഖില്‍ മഹാജൻ വിശദമാക്കുന്നത്. വിഡിയോ വലിയ രീതിയില്‍ വിവാദമായതിന് പിന്നാലെ ഒളിവില്‍ പോയ പ്രണയ് കുമാറിനെ നീണ്ട തെരച്ചിലിന് ശേഷമാണ് തെലങ്കാന പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ മയില്‍ കറി വച്ച സ്ഥലവും പൊലീസ് പരിശോധിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂള്‍ 1 വിഭാഗത്തിലുള്‍പ്പെട്ട ജീവിയാണ് മയില്‍.
മയിലിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്ന് വർഷം മുതല്‍ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. നേരത്തെ ജൂണ്‍ മാസത്തില്‍ തെലങ്കാനയിലെ വിക്രബാദ് ജില്ലയില്‍ രണ്ട് കർഷകർ മയിലിറച്ചിയുമായി പിടിയിലായിരുന്നു. പാടത്ത് വലിയ രീതിയില്‍ മയില്‍ പീലികള്‍ കിടക്കുന്നത് വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്ത് വരുന്നത്. പാടത്ത് വച്ച വൈദ്യുത വേലിയില്‍ തട്ടി ചത്ത മയിലിനെ കറി വയ്ക്കുകയായിരുന്നുവെന്നാണ് കർഷകർ പൊലീസിനോട് വിശദമാക്കിയത്.