Home Featured ബെംഗളൂരു: കെആര്‍ പുരം – ബൈയപ്പനഹള്ളി മെട്രോ പാതയില്‍ സുരക്ഷ പരിശോധന വൈകും

ബെംഗളൂരു: കെആര്‍ പുരം – ബൈയപ്പനഹള്ളി മെട്രോ പാതയില്‍ സുരക്ഷ പരിശോധന വൈകും

ബെംഗളൂരു: കെആര്‍ പുരം – ബൈയപ്പനഹള്ളി മെട്രോ പാതയില്‍ സുരക്ഷ പരിശോധന ഇനിയും വൈകും. ഈ പാതയിലെ ഏക സ്റ്റേഷനായ ബെന്നിഗനഹള്ളി അവസാനഘട്ട മിനുക്കുപണിയിലാണ്.ഓള്‍ഡ് മദ്രാസ് റോഡും ഔട്ടര്‍ റിങ് റോഡും ചേരുന്ന ടിന്‍ ഫാക്ടറി ജംഗ്ഷനിലാണ് ഈ സ്റ്റേഷനുള്ളത്. കെആര്‍ പുരം മുതല്‍ ബൈയപ്പനഹള്ളി വരെയുള്ള 2.5 കിലോമീറ്റര്‍ മെട്രോ പാതയിലെ ബെന്നിഗനഹള്ളി സ്റ്റേഷന്‍ തുറക്കുന്നതോടെ ടിന്‍ ഫാക്ടറി ജംഗ്ഷനിലെ ഗതാഗതക്കുരുക്കും വലിയതോതില്‍ കുറയ്‌ക്കാനാകും.നിലവില്‍ ഈ പാതയിലെ സുരക്ഷ പരിശോധനയുടെ പുതിയ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.

ഷെഡ്യൂള്‍ ചെയ്ത പരിപാടിയനുസരിച്ച്‌, പര്‍പ്പിള്‍ ലൈനിന്റെ ഈസ്റ്റ്-വെസ്റ്റ് ഇടനാഴിയില്‍ ബൈയപ്പനഹള്ളി മുതല്‍ കെആര്‍ പുരം വരെ സിഎംആര്‍എസ് പരിശോധന നടത്തി 9.45 ന് ബെന്നിഗനഹള്ളി സ്റ്റേഷനില്‍ എത്തേണ്ടതായിരുന്നു. തുടര്‍ന്ന് മോട്ടോര്‍ ട്രോളിയില്‍ കെആര്‍ പുരത്തേക്ക് പുറപ്പെടേണ്ടതായിരുന്നു. രാവിലെ 11.45 തുറന്ന വെബ് ഗര്‍ഡര്‍ പാലവും പരിശോധിക്കേണ്ടതായിരുന്നു.വൈകുന്നേരം 4.40ന്, സിഎംആര്‍എസ് ബെന്നിഗനഹള്ളി മുതല്‍ ബൈയപ്പനഹള്ളി വരെ റോളിംഗ് സ്റ്റോക്ക് പരിശോധന നടത്തുകയും 6.30 ന് മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ സ്റ്റേഷനിലേക്കുള്ള ട്രയല്‍ സര്‍വീസിനു ശേഷം പരിശോധന അവസാനിപ്പിക്കുകയും ചെയ്യുമെന്നതായിരുന്നു നേരത്തെയുള്ള തീരുമാനം.

കെംഗേരിക്കും ചല്ലഘട്ടയ്‌ക്കും ഇടയിലുള്ള മെട്രോ പാതയുടെ പരിശോധന സമയം ലഭ്യമായിട്ടില്ല.എന്നാല്‍ സിഎംആര്‍എസിന്റെ പ്രോഗ്രാമിലെ മാറ്റം കാരണം, ബിഎംആര്‍സിഎല്ലിന്റെ ഭാഗത്ത് എല്ലാം തയ്യാറായെങ്കിലും പരിശോധന പുനക്രമീകരിക്കേണ്ടി വന്നതായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) വക്താവ് പറഞ്ഞു.സെപ്തംബര്‍ 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് പരിശോധനാ നടപടികള്‍ വേഗത്തിലാക്കാന്‍ ബിഎംആര്‍സിഎല്‍ മാനേജിംഗ് ഡയറക്ടര്‍ അഞ്ജും പര്‍വേസ് നേരത്തെ സിഎംആര്‍എസിനോട് ആവശ്യപ്പെട്ടിരുന്നു. ബൈയപ്പനഹള്ളിക്കും കെആര്‍ പുരത്തിനും ഇടയിലുള്ള മിസ്സിംഗ് ലിങ്കും കെംഗേരിയില്‍ നിന്ന് ചല്ലഘട്ടയിലേക്കുള്ള പാതയുടെ വിപുലീകരണവും യഥാക്രമം മെട്രോയുടെ പര്‍പ്പിള്‍ ലൈനിന്റെ ഭാഗമാണ്.

പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍, യാത്രക്കാരുടെ പ്രതിദിന സംഖ്യം 75,000-ല്‍ മുതല്‍ ഏകദേശം ഒരു ലക്ഷമായി വര്‍ധിക്കുമെന്ന് ബിഎംആര്‍സിഎല്‍ പ്രതീക്ഷിക്കുന്നുണ്ട്.സില്‍ക്ക് ബോര്‍ഡ്‌കെആര്‍ പുരംഹെബ്ബാള്‍ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഔട്ടര്‍ റിങ് റോഡിലെ മേല്‍പാലവും ബെന്നിഗനഹള്ളി സ്റ്റേഷന് സമീപത്ത് നിന്നാണ് ആരംഭിക്കുന്നത്. ഈ പാതയും കെംഗേരി ചല്ലഘട്ട വരെയുള്ള 1.5 കിലോമീറ്റര്‍ പാതയും ഒരുമിച്ചാണ് തുറക്കുന്നത്. ഇതോടെ പര്‍പ്പിള്‍ ലൈനില്‍ ചല്ലഘട്ടെ മുതല്‍ വൈറ്റ്ഫീല്‍ഡ് വരെയുള്ള 43.5 കിലോമീറ്റര്‍ ഒറ്റ ട്രെയിനില്‍ 45 മിനിറ്റ് കൊണ്ടു സഞ്ചരിക്കാനാകും.

അതേസമയം ബൈയ്യപ്പനഹള്ളി കെആര്‍ പുരം പാത തുറക്കുന്നതോടെ വിജനപുര, ജ്യോതിപുര, പൈലേഔട്ട്, ശക്തിനഗര്‍, ഉദയനഗര്‍, രാമമൂര്‍ത്തിനഗര്‍ എന്നിവിടങ്ങളിലേക്കുള്ളവര്‍ക്ക് ഏറ്റവും അടുത്ത സ്റ്റേഷനായി ബെന്നിഗനഹള്ളി മാറും. നിര്‍ദിഷ്ട കെആര്‍പുരംവിമാനത്താവള മെട്രോ പാതയും ബെന്നിഗനഹള്ളി സ്റ്റേഷനോട് ചേര്‍ന്നാണ് കടന്നുപോകുന്നത്. കൂടാതെ ബൈയ്യപ്പനഹള്ളിചിക്കനബാനവാര സബര്‍ബന്‍ പാതയും ഈ സ്റ്റേഷന് സമീപത്ത് കൂടിയാണ് നിര്‍മിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group