കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കെപിഎസി ലളിതയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര തൃപ്പൂണിത്തുറയില്‍ നിന്നും തൃശൂരിലേക്ക് പുറപ്പെട്ടു.തൃപ്പൂണിത്തുറ ലായം കൂത്തമ്ബലത്തിലെ പൊതു ദര്‍ശനത്തിന് ശേഷം 11.30 ഓടെയാണ് കെപിഎസി ലളിതയുടെ മൃതദേഹം കെഎസ്ആര്‍ടിസിയുടെ ലോ ഫ്ളോര്‍ ബസില്‍ വിലാപയാത്രയായി തൃശൂരിലേക്ക് കൊണ്ടുപോയിരിക്കുന്നത്.മൃതദേഹത്തിനൊപ്പം താരസംഘടനയായ അമ്മയുടെയുടെയും ഫെഫ്കയുടെയും പ്രതിനിധികളടക്കം നിരവധി ചലച്ചിത്രതാരങ്ങളും അനുഗമിക്കുന്നുണ്ട്.
ക്യാംപസിൽ ഹിജാബ് ദരിക്കുന്നത് വിലക്കിയിട്ടില്ല; ക്ലാസുകളിൽ പാടില്ല, കർണാടക സർക്കാർ കോടതിയിൽ
കരള്‍ രോഗത്തിന് നാളുകളായി ചികില്‍സയിലായിരുന്ന കെപിഎസി ലളിത ഇന്നലെ രാത്രി 10.30 ഓടെയാണ് തൃപ്പുണിത്തുറയിലെ മകന് സിദ്ധാര്‍ഥിന്റെ ഫ് ളാറ്റില്‍ വെച്ച് അന്തരിച്ചത്.മരണവിവരമറിഞ്ഞ് ഇന്നലെ രാത്രി മുതല്‍ തന്നെ മമ്മൂട്ടി,മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളും സംവിധായകരും അടക്കം നിരവധി പേര് എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
അപൂർവ രക്തജന്യ രോഗം ബാധിച്ച് 11കാരൻ വരദ്; ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം, 31 ലക്ഷം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ
ഇന്ന് രാവിലെ 8.30 മുതല്‍ തൃപ്പുണിത്തുറ സ്റ്റാച്യുവിലുള്ള ലായം കൂത്തമ്ബലത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരെക്കൂടാതെ സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്.തൃശൂര്‍ വടക്കാഞ്ചേരിയിലെ എങ്കക്കാട്ടിലെ വീട്ടുവളപ്പില്‍ ഒദ്യോഗിക ബഹുമതികളോടെ വൈകുന്നേരം നാലിനാണ് മൃതദേഹം സംസ്ക്കരിക്കുന്നത്.