ബംഗളൂരു: കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരുവില്‍ ടൈല്‍ കമ്ബനിയില്‍ ജോലിചെയ്തിരുന്ന ശ്യാംസുന്ദര്‍ (45) ആണ് ജോലിക്കിടെ ചൊവ്വാഴ്ച കുഴഞ്ഞുവീണത്.സഹപ്രവര്‍ത്തകര്‍ അടുത്തുള്ള കാവേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 20 വര്‍ഷത്തോളമായി ബംഗളൂരുവിലാണ് സ്ഥിരതാമസം. ഭാര്യ: തനൂജ. മക്കള്‍: ശ്രദ്ധ, സൃഷ്ടി. എ.ഐ.കെ.എം.സി.സി ഇലക്‌ട്രോണിക് സിറ്റി ഫേസ് രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. നാട്ടില്‍നിന്ന് ബന്ധുക്കള്‍ എത്തിയതിനു ശേഷം ബംഗളൂരുവില്‍ സംസ്കരിച്ചു.
വിദേശ ഫണ്ട് നിയമ ലംഘനം, ബൈജൂസിന് 9,000 കോടി രൂപ പിഴ, നിഷേധിച്ച് കമ്ബനി
വിദേശ ഫണ്ട് നിയമങ്ങള്‍ ലംഘിച്ചതിന് 9,000 കോടി രൂപ പിഴ ഒടുക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എഡ്ടെക് രംഗത്തെ പ്രമുഖ കമ്ബനി ബൈജൂസിന് നോട്ടീസ് അയച്ചതായി വാര്‍ത്ത.എന്നാല്‍ തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചെന്ന വാര്‍ത്ത കമ്ബനി നിഷേധിച്ചു.2011 നും 2023 നും ഇടയില്‍ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ബൈജൂസിന് ലഭിച്ചു.ഇതേ കാലയളവില്‍ കമ്ബനി വിദേശത്തേക്ക് ഏകദേശം 9,754 കോടി രൂപ വിദേശത്ത് നേരിട്ടുളള നിക്ഷേപം നടത്തിയതായി എന്‍ഫോഴ്‌സ്മന്റെ ഡയറക്ടറേറ്റ് അറിയിച്ചു.ബൈജൂസ് വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കമ്ബനി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് 2011-ലാണ് സ്ഥാപിച്ചത്. തുടക്കത്തില്‍, മത്സര പരീക്ഷകള്‍ക്കായി അവര്‍ ഓണ്‍ലൈന്‍ പഠനം ആണ് സംഘടിപ്പിച്ചത്.2015-ല്‍, കമ്ബനി ബൈജൂസ് ലേണിംഗ് ആപ്പ് പുറത്തിറക്കി, കുത്തനെയുള്ള വളര്‍ച്ചയാണ് തുടര്‍ന്നുണ്ടായത്.
രണ്ട് വര്‍ഷത്തിന് ശേഷം, അവര്‍ കുട്ടികള്‍ക്കായി ഒരു ഗണിത ആപ്ലിക്കേഷനും കുട്ടികളുടെ പഠന പുരോഗതി മനസിലാക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്നതിന് മറ്റൊരു ആപ്പും പുറത്തിറക്കി.2018 ആയപ്പോഴേക്കും ബൈജൂസിന് 1.5 കോടി ഉപയോക്താക്കളുണ്ടായിരുന്നു. കോവിഡ് 19 മഹാമാരി വേളയില്‍ സ്‌കൂളുകള്‍ അടച്ചിടുകയും കുട്ടികള്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറുകയും ചെയ്തപ്പോള്‍ ആപ്പിന്റെ ജനപ്രീതി വലിയതോതില്‍ വര്‍ധിച്ചു.