Home തിരഞ്ഞെടുത്ത വാർത്തകൾ കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം

by ടാർസ്യുസ്

കോഴിക്കോട്: കോഴിക്കോട്പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടിത്തം. വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വെഡ്ഡിംഗ് സെക്ഷനിലാണ് തീപിടിത്തം ഉണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിലുള്ള മുഴുവൻ ഫയർഫോഴ്സ് യുണീറ്റുകളോടെ സ്ഥലത്തേക്ക് എത്താൻ നിർദേശം നൽകി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ ശ്രമം ശക്തമാക്കിയിരിക്കുകയാണ്.രക്ഷാപ്രവർത്തനം തുടരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group