മംഗളൂരു ഹമ്ബന്‍കട്ടയിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കുത്തിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റില്‍.കൊയിലാണ്ടി തൂവക്കോട് ചേനഞ്ചേരിയിലെ പി.പി. ഷിഫാസ് (33)ആണ് ഇന്നലെ ഉച്ചയ്ക്കുശേഷം കാസര്‍ഗോഡ് മല്ലികാര്‍ജുന ക്ഷേത്രപരിസരത്ത് അറസ്റ്റിലായത്.കാസര്‍ഗോഡ് ഡിവൈഎസ്പി പി.കെ. സുധാകരന്‍, ഡിസിആര്‍ബി ഡിവൈഎസ്പി അബ്ദുള്‍ റഹീം എന്നിവര്‍ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരുമാസത്തോളം പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതിയെ വലയിലാക്കാന്‍ സാധിച്ചത്.
സമാന രീതിയില്‍ കവര്‍ച്ച നടത്താനുള്ള നീക്കവുമായാണ് പ്രതി കാസര്‍ഗോട്ട് എത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.പട്ടാപ്പകല്‍ നടന്ന ദാരുണ കൊലപാതകത്തിലെ പ്രതിയെ പിടികൂടാന്‍ മംഗളുരു പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ഒരു മാളിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ചിത്രം മാത്രമായിരുന്നു പ്രതിയിലേക്ക് വിരല്‍ചൂണ്ടുന്ന ഏക സൂചന. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമാകാത്തതും വെല്ലുവിളിയായിരുന്നു.
ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 3.30 ഓടെ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ കൊലയാളി ജ്വല്ലറി ജീവനക്കാരനായ രാഘവേന്ദ്ര ആചാര്യ(54)യുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച ശേഷം കടന്നുകളയുകയായിരുന്നു.സംഭവം നടക്കുന്ന സമയത്ത് ജ്വല്ലറിയില്‍ രാഘവേന്ദ്ര തനിച്ചായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് ജ്വല്ലറി ഉടമ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാഘവേന്ദ്ര ആചാര്യയെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബന്ധുക്കളും ഉറ്റവരും പുറന്തള്ളി വൃദ്ധസദനത്തില്‍ എത്തിയ 76കാരനും 70കാരിക്കും പ്രണയ സാഫല്യം
മുംബൈ: ബന്ധുക്കളും ഉറ്റവരും പുറന്തള്ളി വൃദ്ധസദനത്തില്‍ എത്തിയ 76കാരനും 70കാരിക്കും പ്രണയ സാഫല്യം.ഒടുവില്‍ വിവാഹത്തിലും എത്തി. മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഒരു അഗതി മന്ദിരത്തിലെ അന്തേവാസികളായ ബാബുറാവു പാട്ടീലും (76) അനുസയ ഷിന്‍ഡെ (70) യുമാണ് താരങ്ങള്‍.വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും കയ്യൊഴിഞ്ഞപ്പോള്‍ കോലാപൂരിലെ ജാങ്കി വൃദ്ധസദനത്തില്‍ അഭയം തേടിയവരാണ് ഇരുവരും.
കഴിഞ്ഞ രണ്ടുവര്‍ഷമായി വൃദ്ധസദനത്തില്‍ തന്നെയാണ് ഇവര്‍ താമസിക്കുന്നത്. ആദ്യം ബാബുറാവുവും അനുസയയും തമ്മില്‍ വലിയ പരിചയമൊന്നും ഇല്ലായിരുന്നെങ്കിലും പിന്നീട് എല്ലാ ദിവസവും പരസ്പരം സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ കൂടുതല്‍ അടുത്തറിഞ്ഞ ഇരുവരും നല്ല സുഹൃത്തുക്കളായി. വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികളും അവരുടെ സൗഹൃദത്തെ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ സൗഹൃദം പ്രണയമായി മാറിയതോടെ ഇനിയുള്ള ജീവിതം ഒന്നിച്ച് ജീവിക്കാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.
വൃദ്ധസദനത്തിലെ മറ്റൊരു അന്തേവാസിയും പൂജാരിയുമായ ബാബാസാഹേബ് എന്നയാളാണ് ഇവരുടെ വിവാഹത്തിന് വേണ്ട എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയത്. വിവാഹത്തിന് സാക്ഷിയായി ഒപ്പിട്ടതും അദ്ദേഹം തന്നെയാണ്. വൃദ്ധസദനത്തിലെ എല്ലാ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ജാങ്കി വൃദ്ധസദനത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് വൃദ്ധസദനത്തിലെ അധികാരികളും സാക്ഷികളായി. ഇവരുടെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്