ഓൺലൈൻ ഗെയിം കളിക്കാൻ കുട്ടികൾക്കു മൊബൈൽ ഫോൺ നൽകുന്ന രക്ഷിതാക്കൾ സൂക്ഷിക്കുക. ബാങ്ക് അക്കൗണ്ടിലെ പണം കാലിക്കുന്ന കൊറിയൻ ഗെയിം ഓൺലൈൻ വിപണിയിലെത്തിയെന്നു പൊലീസ്. സൈബർ പൊലീസ് ദേശീയതലത്തിൽ ജാഗ്രത പുറപ്പെടുവിച്ചു. ഗെയിം ഡൗൺ ലോഡ് ചെയ്യുമ്പോൾ നൽകുന്ന വിവരങ്ങൾബാങ്ക് അക്കൗണ്ടിലേക്കുള്ള വഴി തുറക്കും. ഗെയിം കളിച്ചാലും ഇല്ലെങ്കിലും അക്കൗണ്ടിൽ നിന്നു പണം ചോർത്തും, മലേഷ്യൻ സോഫ്റ്റ് വെയറാണു ഗെയിമിനൊപ്പം ലിങ്ക് ചെയ്തിട്ടുള്ളതെന്നു സൈബർ സിഐ ഏലിയാസ്.പി. ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അപകടകരമായ ഗെയിം നെറ്റ് വർക്കുകളിൽ പ്രത്യക്ഷപ്പെട്ടത്.