Home Featured ദക്ഷിണ കൊറിയ വിസ; ചെന്നൈയിലും ബംഗളൂരുവിലും പുതിയ കേന്ദ്രങ്ങള്‍ തുറന്നു

ദക്ഷിണ കൊറിയ വിസ; ചെന്നൈയിലും ബംഗളൂരുവിലും പുതിയ കേന്ദ്രങ്ങള്‍ തുറന്നു

ചെന്നൈയിലെ ദക്ഷിണ കൊറിയൻ കോണ്‍സുലേറ്റ് ഓഫീസ് ബംഗളൂരുവിലും ചെന്നൈയിലും വിസ അപേക്ഷ കേന്ദ്രങ്ങള്‍ തുറന്നു.തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ വ്യക്തികള്‍ക്കും 12 വരെ ട്രാവല്‍ ഏജന്റ്മാര്‍ക്കും വിസ ഇടപാടുകള്‍ നടത്തുവാൻ സാധിക്കും.10 മുതല്‍ മൂന്നു വരെ പാസ്പോര്‍ട്ട് കൈപ്പറ്റുവാനും സമയം നിശ്ചയിച്ചിട്ടുണ്ട്. ശീലം കൊല്‍ക്കത്തയിലും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക് പുറമേയാണ് കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്.

ലൈംഗികാതിക്രമം: വനിതാ ഡോക്ടര്‍ നേരിട്ട് പരാതി നല്‍കിയാല്‍ കേസെടുക്കാമെന്ന് പോലീസ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ മുതിര്‍ന്ന ഡോക്ടറില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണത്തില്‍ വനിതാ ഡോക്ടര്‍ നേരിട്ട് പരാതി നല്‍കിയാല്‍ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ്.വനിതാ ഡോക്ടര്‍ അയച്ച ഇ-മെയില്‍ ആണ് ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറിയത്. എന്നാല്‍, ഇതില്‍ പോലീസ് കേസെടുത്താല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് നിയമോപദേശം.മൂന്ന് വര്‍ഷം മുമ്ബ് നടന്ന സംഭവത്തില്‍ ഇ-മെയില്‍ വഴിയായിരുന്നു വനിതാ ഡോക്ടര്‍ പരാതി നല്‍കിയത്. ഈ പരാതി ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറുകയായിരുന്നു.

എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമപരമായ പ്രശ്‌നം ഉണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസെടുക്കുന്നതിന് വേണ്ടിയുള്ള കൂടിയാലോചനകള്‍ പോലീസ് നേരത്തെ നടത്തിയിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. അതുകൊണ്ട് എഫ്.ഐ.ആര്‍. രേഖപ്പെടുത്താതെ, പരാതി നേരിട്ട് ലഭിക്കാന്‍ പോലീസ് കാത്തിരിക്കുന്നത്.

ദുബായിയില്‍ താമസിക്കുന്ന വനിതാ ഡോക്ടര്‍ സംഭവത്തെ കുറിച്ച്‌ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെയാണ് ഇത് വിവാദമായത്. ആരോപണം നേരിട്ട സീനിയര്‍ ഡോക്ടര്‍ എറണാകുളം ജില്ലയിലെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലാണിപ്പോള്‍ ജോലി ചെയ്യുന്നത്.2019 ഫെബ്രുവരിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്ബോള്‍ വൈകിട്ട് ആശുപത്രി ക്വാര്‍ട്ടേഴ്സില്‍ മുതിര്‍ന്ന ഡോക്ടറുടെ സ്വകാര്യ കണ്‍സള്‍ട്ടിങ് മുറിയില്‍ വെച്ചായിരുന്നു സംഭവമെന്നാണ് വനിതാ ഡോക്ടറുടെ വെളിപ്പെടുത്തല്‍. തനിച്ചായിരുന്ന തന്നെ മുതിര്‍ന്ന ഡോക്ടര്‍ ബലമായി ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് വനിതാ ഡോക്ടര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group