Home Featured കർണാടക :ജില്ലയ്ക്കു പുറത്തു നിന്നുള്ള വിവാഹം നിരോധിക്കണമെന്ന ആവിശ്യവുമായി കോലാർ കർഷകർ

കർണാടക :ജില്ലയ്ക്കു പുറത്തു നിന്നുള്ള വിവാഹം നിരോധിക്കണമെന്ന ആവിശ്യവുമായി കോലാർ കർഷകർ

by കൊസ്‌തേപ്പ്

ബെംഗളൂരു: കർഷകരെ വിവാഹം കഴിക്കാൻ യുവതികൾ മടിക്കുന്നതിനാൽ ജില്ലയ്ക്കു പുറത്തു നിന്നുള്ള വിവാഹം നിരോധിക്കണമെന്ന ആവശ്യവുമായി കോലാറിലെ യുവകർഷക കൂട്ടായ്മ.

വിദ്യാഭ്യാസയോഗ്യതയുണ്ടെങ്കിലും കർഷകരായതിനാൽ ഗ്രാമത്തിലെ യുവതികൾ തങ്ങളെ വിവാഹം കഴിക്കാൻ മടിക്കുകയാണെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ധനഞ്ജയ പറഞ്ഞു. ബിരുദധാരികളായ യുവതികൾക്ക് ബെംഗളുരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജീവിക്കാനാണ് താല്പര്യം

ബെംഗളൂരുവിൽ നിന്ന് ഏറെ ദൂരെയല്ലാത്ത കോലാറിൽ വ്യവസായശാലകൾ കുറവായതിനാൽ ഗ്രാമീണർക്ക് ആശ്രയം കൃഷിയാണ്. എന്നാൽ, വിളകളുടെ വിലത്തകർച്ചയും പ്രകൃതി ക്ഷോഭങ്ങളും കാരണം കൃഷി ലാഭകരമല്ല. സ്വന്തമായി ഭൂമിയും വീടും ഉള്ള യുവാക്കൾക്ക് പോലും അനുയോജ്യമായ ബന്ധം ലഭിക്കുന്നില്ല. രണ്ടാഴ്ച മുൻപ് മണ്ഡ്യയിൽ സംഘടിപ്പിച്ച വൈവാഹിക സംഗമത്തിൽ പങ്കെടുക്കാൻ 11,500 യുവാക്കൾ എത്തിയപ്പോൾ 250ൽ താഴെ യുവതികൾ മാത്രമാണുണ്ടായിരുന്നത് ! ജില്ലയ്ക്കു പുറത്തു നിന്നുള്ള വിവാഹം നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് കർഷകർ ജനതാദൾ (എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമിക്ക് നിവേദനവും നൽകി.

ഡല്‍ഹിയില്‍ കൂട്ടക്കൊല; ലഹരിക്കടിമയായ വ്യക്തി നാല് കുടുംബാംഗങ്ങളെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വന്തം വീട്ടിലെ നാല് പേരെ ലഹരിക്കടിമയായ വ്യക്തി കുത്തിക്കൊന്നു. രണ്ട് സഹോദരിമാരും പിതാവും അവരുടെ മുത്തശ്ശിയുമാണ് മരിച്ചത്. പ്രതിയെ പൊലീസ് പിടികൂടി.

ഡല്‍ഹിയിലെ പാലം മേഖലയിലാണ് സംഭവം. രാത്രി ഇവര്‍ ഉറങ്ങിക്കിടക്കുമ്ബോഴാണ് പ്രതി ആക്രമിച്ചത്. കൊലപാതകങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ലഹരിക്കടിമയാണ് ആക്രമണം നടത്തിയ ആള്‍ എന്ന് പൊലീസ് പറയുന്നു. രണ്ട് പേരുടെ മൃതദേഹം ബാത്ത്‌റൂമിനുള്ളിലാണ് കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group