കര്‍ണാടക: നിരവധി അന്തര്‍സംസ്ഥാന വാഹനമോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍.കര്‍ണാടക കൊടഗ് ജില്ലയിലെ ഇബ്രാഹിം എന്ന ഉമ്ബായി (46) ആണ് അറസ്റ്റിലായത്. കേരള, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ വാഹന മോഷണക്കേസുകളിലെ പ്രതിയായ ഇബ്രാഹിം പൊലീസിന് പിടികൊടുക്കാതെ കഴിഞ്ഞ 20 വര്‍ഷമായി ഒളിവില്‍ കഴിയുകയും കോടതി ഇയാളെ പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വയനാട് തിരുനെല്ലിയില്‍ ഹുസൈന്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിയുമ്ബോഴാണ് ഇയാള്‍ പിടിയിലായതെന്നും കുപ്രസിദ്ധ വാഹന മോഷ്ടാവ് ശ്രീധര ഷെട്ടിയുടെ കൂട്ടാളിയാണ് ഇബ്രാഹിമെന്നും പൊലീസ് പറഞ്ഞു. പൊലീസിനെ വെട്ടിച്ച് തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയും നാലുപ്രാവശ്യം പൊലീസ് പിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ 100 ല്‍ അധികം കവര്‍ചാ കേസുകളില്‍ പ്രതിയാന്നെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ഡി വൈ എസ് പി, പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലെ സ്‌ക്വാഡ് അംഗങ്ങളായ സി കെ ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശിവകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഓസ്റ്റിന്‍ തമ്ബി, ഡ്രൈവര്‍ ശമീര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇബ്രാഹിമിനെ പിടികൂടിയത്.