ബംഗളൂരു: യശ്വന്ത്പുർ -കൊച്ചുവേളി-യശ്വന്ത്പുർ ഗരീബ് രഥ് എക്സ്പ്രസ് (12257/12258) വ്യാഴാഴ്ച മുതല്‍ ട്രാക്കില്‍ തിരികെയെത്തും.യശ്വന്ത്പുരിലെ സ്റ്റേഷൻ നവീകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഒരു മാസം കൊച്ചുവേളി ഗരീബ് രഥ് റദ്ദാക്കിയിരുന്നു.പകരം അതേ റാക്കുപയോഗിച്ച് എ.സി സ്പെഷല്‍ എക്സ്പ്രസ് എന്ന പേരില്‍ പ്രത്യേക നിരക്കില്‍ എസ്.എം.വി.ടി-കൊച്ചുവേളി റൂട്ടില്‍ റെയില്‍വേ സർവിസ് നടത്തി.
ഗരീബ് രഥിന് യശ്വന്ത്പുരില്‍ നിന്ന് കൊച്ചുവേളിയിലേക്ക് 845 രൂപ നിരക്കുള്ളപ്പോള്‍ സ്പെഷല്‍ എക്സ്പ്രസിന് 1370 രൂപയായിരുന്നു ഓണം അവധിക്കാലത്ത് റെയില്‍വേ ഈടാക്കിയത്.
ജീവിതത്തിലും താരം, സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടികൂടി നടി നവ്യ നായര്‍, നിറഞ്ഞ കൈയടി
സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടിയ നടി നവ്യ നായരുടെ നടപടിക്ക് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി.പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികനാണ് നടി തുണയായി മാറിയത്. പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിർത്താതെ പോയ ലോറി പിന്തുടർന്ന് നിർത്തിച്ച നവ്യ ധീരതയുടെ പര്യായമായി.
തുടർന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. മൈനാഗപ്പള്ളിയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയ സംഭവം വലിയ വിമർശനത്തിന് ഇടയാക്കുമ്ബോഴാണ് നടി നവ്യയുടെ മാതൃകാ ഇടപെടല്‍. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം. ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറാണ് രമേശൻ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചത്. നവ്യ സഞ്ചരിച്ച വാഹനം പിന്തുടർന്നപ്പോള്‍ ട്രെയിലർ നിർത്തി.അപകടം നവ്യ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിരുന്നു.
ഹൈവേ പൊലീസും പട്ടണക്കാട് എഎസ്‌ഐ ട്രീസയും സ്ഥലത്തെത്തി. ഡ്രൈവറെയുള്‍പ്പെടെ എസ്‌എച്ച്‌ഒ കെ എസ് ജയൻ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടർന്നത്. ലോറി പൊലീസ് പിടിച്ചെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തില്‍ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.