Home Featured കൊച്ചുവേളി-ബെംഗളൂരു പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

കൊച്ചുവേളി-ബെംഗളൂരു പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

ബെംഗളൂരു:കൊച്ചുവേളിയിൽനിന്ന് ബെംഗളൂരു സർ എം. വിശ്വേശ്വരയ്യ ടെർമിനലിലേക്ക് ആഴ്ചയിലൊരിക്കൽ പ്രത്യേക തീവണ്ടി (06211/06212) പ്രഖ്യാപിച്ചു. ഈമാസം 18, 25, ജൂലായ് രണ്ട് തീയതികളിൽ കൊച്ചുവേളിയിൽനിന്ന് ബെംഗളൂരുവിലേക്കും 19, 26, ജൂലായ് മൂന്ന് തീയതികളിൽ ബെംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്കുമാണ് സർവീസ്.

കൊച്ചുവേളിയിൽനിന്ന് ഞായറാഴ്ചകളിൽ വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 10-ന് ബെംഗളൂരുവിലെത്തും. തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 6.50-ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി-ബെംഗളൂരു സമയക്രമം:കൊച്ചുവേളി (വൈകീട്ട് 5), കൊല്ലം (5.50), കായംകുളം (6.35), മാവേലിക്കര (6.45), ചെങ്ങന്നൂർ (6.57), തിരുവല്ല (രാത്രി 7.06), ചങ്ങനാശ്ശേരി (7.16), കോട്ടയം (7.40), എറണാകുളം ടൗൺ (9.10), ആലുവ (9.38), തൃശ്ശൂർ (10.37), ഷൊർണൂർ (11.45), പാലക്കാട് (പുലർച്ചെ 12.07), കോയമ്പത്തൂർ ജങ്‌ഷൻ (1.32), ഈറോഡ്‌ ജങ്‌ഷൻ (3.10), സേലം ജങ്‌ഷൻ (4.12), ധർമപുരി (6.19), ഹൊസൂർ (രാവിലെ 7.49), ബെംഗളൂരു വിശ്വേശ്വരായ ടെർമിനൽ (10).

ബെംഗളൂരു-കൊച്ചുവേളി സമയക്രമം:വിശ്വേശ്വരയ്യ ടെർമിനൽ (ഉച്ചയ്ക്ക് ഒന്ന്), ഹൊസൂർ (2.19), ധർമപുരി (4.14), സേലം ജങ്ഷൻ (6.02), ഈറോഡ്‌ ജങ്ഷൻ (രാത്രി 7.05), കോയമ്പത്തൂർ ജങ്ഷൻ (8.45), പാലക്കാട് (9.50), ഷൊർണൂർ (പുലർച്ചെ 12.10), തൃശ്ശൂർ (12.52), ആലുവ (1.43), എറണാകുളം ടൗൺ (2.10), കോട്ടയം (3.32), ചങ്ങനാശ്ശേരി (4.18), തിരുവല്ല (4.30), ചെങ്ങന്നൂർ (4.40), മാവേലിക്കര (4.52), കായംകുളം (5.01), കൊല്ലം (5.32), കൊച്ചുവേളി (രാവിലെ 6.50).

ഞാനും ഇനി മൂന്ന് സെന്റിന്റെ അവകാശി ” : നിറകണ്ണുകളോടെ രാജമ്മ

ഞാനും ഇനി മൂന്ന് സെന്റിന്റെ അവകാശി ”- നിറകണ്ണുകളോടെ രാജമ്മ ഇത് പറയുമ്ബോള്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന സ്വപ്നം സഫലമായതിന്റെ തിളക്കവും ആ കണ്ണുകളില്‍ നിറഞ്ഞു.റാന്നിയില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ റവന്യുമന്ത്രി കെ. രാജന്റെ കൈയ്യില്‍ നിന്ന് മൂന്ന് സെന്റിന്റെ പട്ടയം വാങ്ങിയപ്പോഴായിരുന്നു കണ്ടുനിന്നവരുടെ കണ്ണുകള്‍ പോലും ഈറനണിയിച്ച ഈ കാഴ്ച.

ഏകമകന്‍ രാജേഷിനൊപ്പം വര്‍ഷങ്ങളായി പന്തളം കുളനടയിലാണ് രാജമ്മ താമസിക്കുന്നത്. എന്നാല്‍, പട്ടയം എന്ന പ്രശ്നവും വിഷമവും അറുപത്തിമൂന്നുകാരിയായ രാജമ്മയെ ഏറെ അലട്ടിയിരുന്നു.ഏകമകന്‍ രാജേഷ് കൂലിപ്പണിക്കാരനാണ്. പ്രായമായ അമ്മയെ നോക്കാനും ചികിത്സയ്ക്കുമൊക്കെയായി ഓടി നടക്കുന്ന രാജേഷിന് വലിയ തുകയ്ക്ക് ഭൂമി വിലയ്ക്ക് വാങ്ങുകയെന്നത് സ്വപ്നം പോലും കാണാന്‍ കഴിയാത്ത കാര്യമാണ്.

പ്രായത്തിന്റേതായ അവശതകള്‍ രാജമ്മയ്ക്കുണ്ട്. എങ്കിലും മകന്റെ കഷ്ടപ്പാടുകള്‍ ഓര്‍ത്ത് കൂലിപ്പണിക്ക് രാജമ്മയും പോകാറുണ്ട്. കണ്ണടയും മുന്‍പ് സ്വന്തമായുള്ള ഭൂമിയില്‍ ഒരു നേരമെങ്കിലും തല ചായ്ക്കണമെന്ന ആഗ്രഹമാണ് ഇന്ന് പൂവണിഞ്ഞതെന്ന് പറഞ്ഞ രാജമ്മ മകന്‍ രാജേഷിന് സ്വന്തം ഭൂമിയില്‍ താമസിക്കാമെന്ന സന്തോഷവും പങ്കുവച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group