പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് നാലു വരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

നേവല്‍ ബേസ്, തേവര, എം.ജി റോഡ്, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജംഗ്ഷന്, ബി.ടി.എച്ച് റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, മറൈന്‍ ഡ്രൈവ്, ഹൈക്കോടതി ജംഗ്ഷന്, ബാനര്‍ജി റോഡ്, കച്ചേരിപ്പടി, കലൂര്‍, പാലാരിവട്ടം ഭാഗങ്ങളിലും, NH-66 ചേരാനെല്ലൂര്‍ മുതല്‍ വൈറ്റില വരെയും, NH-544ല്‍ കളമശേരി മുട്ടം മുതല്‍ ഇടപ്പള്ളി വരെയും തുടങ്ങിയ പ്രധാന റോഡില്‍ ഗതാഗത നിയന്ത്രണവും, ഡ്രോണ്‍ നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങള്‍ താഴെ പറയുന്ന രീതിയില്‍ വഴി തിരിഞ്ഞ് പോകേണ്ടതാണ്.ഹെവി ഗുഡ്സ് വാഹനങ്ങള്‍ / സര്‍വീസ് ബസ് / കെ.എസ്.ആര്.ടി.സി ബസുകള്‍ക്കുള്ള ഡൈവര്ഷന്ഫോര്ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്നും എറണാകുളം, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പുംപടി BOT പാലം, അലക്സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍ ജംഗ്ഷന് വൈറ്റില, പാലാരിവട്ടം NH-66 വഴി ആലുവയ്ക്ക് പോകേണ്ടതാണ്. ആലുവ ഭാഗത്തു നിന്നും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ NH-544 നിന്നും ഇടപ്പള്ളി ഫ്ളൈ ഓവറിന് മുന്നേ ഇടത്തോട്ട് തിരിഞ്ഞ് ഗ്രാന്‍ഡ് മാളിനു മുന്നിലൂടെ NH-66 വഴി പാലാരിവട്ടം, വൈറ്റില കുണ്ടന്നൂര്‍ ജംഗ്ഷന്, കുണ്ടന്നൂര്‍ പാലം അലക്സാണ്ടര്‍ പറമ്പിത്തറ പാലം BOT East Junction, തോപ്പുംപടി വഴി ഫോര്‍ട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്.ചെറിയ വാഹനങ്ങള്‍ (LMV) ഡൈവര്ഷന്ഫോര്ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്നും എറണാകുളം, ആലുവ ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ തോപ്പുംപടി BOT പാലം, അലക്സാണ്ടര്‍ പറമ്പിത്തറ പാലം വഴി തേവര ഫെറി ജംഗ്ഷന്, മട്ടമ്മല്‍, പനമ്പള്ളി നഗര്‍ സൗത്ത് എന്‍ഡ്, മനോരമ ജംഗ്ഷന്, കടവന്ത്ര, വൈറ്റില വഴി ആലുവയ്ക്ക് പോകേണ്ടതാണ്. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി – വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗിക്കേണ്ടതാണ്.
ആലുവ, കാക്കനാട് ഭാഗത്തു നിന്നും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ NH-544 നിന്നും ഇടപ്പള്ളി ഫ്ളൈ ഓവറിന് മുന്നേ ഇടത്തോട്ട് തിരിഞ്ഞ് ഏൃമിറ ങമഹഹ നു മുന്നിലൂടെ NH-66 വഴി പാലാരിവട്ടം, വൈറ്റില കുണ്ടന്നൂര്‍ ജംഗ്ഷന്, കുണ്ടന്നൂര്‍ പാലം അലക്സാണ്ടര്‍ പറമ്പിത്തറ പാലം BOT East Junction, തോപ്പുംപടി വഴി ഫോര്‍ട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്.വൈപ്പിന്‍, ബോള്‍ഗാട്ടി, കണ്ടെയ്നര്‍ റോഡ് ഭാഗത്തു നിന്നും കലൂര്‍, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചാത്ത്യത്ത് ജംഗ്ഷന് വഴി പച്ചാളം, പച്ചാളം ഓവര്‍ബ്രിഡ്ജ്, പൊറ്റക്കുഴി, മാമംഗലം, ഇടപ്പള്ളി വഴി ആലുവയ്ക്ക് പോകേണ്ടതാണ്. അല്ലെങ്കില്‍ കണ്ടെയ്നര്‍ റോഡ് വഴി പോകേണ്ടതാണ്.ഹൈക്കോടതി ഭാഗത്തു നിന്നും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഹൈക്കോടതി ജംഗ്ഷന് വഴി മാധവ ഫാര്‍മസി, ഡിസിസി ജംഗ്ഷന്, ഇയ്യാട്ടില്‍ ജംഗ്ഷന്, ചിറ്റൂര്‍ റോഡ്, വലഞ്ഞമ്പലം, മനോരമ യു ടേണ്‍, പനമ്പള്ളി നഗര്‍ സൗത്ത് എന്‍ഡ്, മട്ടമ്മല്‍, തേവര ഫെറി, BOT East Junction, തോപ്പുംപടി വഴി ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി – വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗിക്കേണ്ടതാണ്.
രാവിലെ 11.00 ന് ശേഷം വലിയ വാഹനങ്ങള്‍ക്ക് യാതൊരു കാരണവശാലും കൊച്ചി സിറ്റി പരിധിയില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പാര്‍ക്ക് ചെയ്യേണ്ട വാഹനങ്ങള്‍ രാവിലെ 11ന് മുന്‍പായി നിര്‍ദ്ദിഷ്ട പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. SSLC / മറ്റു പരീക്ഷകള്‍ നടക്കുന്നതിനാല്‍, വിദ്യാര്‍ത്ഥികള്‍ കഴിവതും നേരത്തെ തന്നെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരുകയും, പൊതുജനങ്ങള്‍ കൊച്ചി മെട്രോ സേവനം പരമാവധി പ്രയോജനപ്പെടുത്തുക.കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന അഖില കേരള ധീവര സഭയുടെ സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിലേക്ക് എത്തുന്ന വാഹനങ്ങള്‍ താഴെപ്പറയുന്ന പാര്‍ക്കിങ് സ്ഥലങ്ങള്‍ ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വലിയ വാഹനങ്ങള്‍ ബോള്‍ഗാട്ടി വാട്ടര്‍ മെട്രോ ജെട്ടിക്ക് സമീപം, എല്‍എന്‍ജി ടെര്‍മിനല്‍ പരിസരം, വല്ലാര്‍പാടം പ്രൈവറ്റ് ഗ്രൗണ്ട് എന്നീ പാര്‍ക്കിങ് ഏരിയകളിലും കാറുകളുടെ പാര്‍ക്കിങ്ങിനായി കൊക്കോ പാര്‍ക്കിങ് (ഗ്രാന്‍ഡ് ഹയാത്ത് എതിര്‍വശം), ഡിഎച്ച്. ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട്, അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എന്‍ഡിഎ പരിപാടിയുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ മതിയായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഗവ. പോളിടെക്നിക് കളമശേരി, ഗവ. ഐടിഐ കളമശേരി, തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്ര പരിസരം, കാര്‍ഡിനല്‍ സ്കൂള്‍ തൃക്കാക്കര, ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ട് തൃപ്പൂണിത്തുറ, പുതിയകാവ് ക്ഷേത്രം ഗ്രൗണ്ട് തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്ക് എതിര്‍വശമുള്ള പേ ആന്‍ഡ് പാര്‍ക്ക് ഗ്രൗണ്ട്, ശ്രീ വെങ്കിടേശ്വരി ഹൈസ്കൂള്‍ മിനി ബൈപാസ് തൃപ്പൂണിത്തുറ, സംസ്കൃത സ്കൂള്‍ ഗ്രൗണ്ട് തൃപ്പൂണിത്തുറ, ഗേള്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ട് തൃപ്പൂണിത്തുറ എന്നിവ പാര്‍ക്കിങ് സ്ഥലങ്ങളായി നിര്‍ണയിച്ചിരിക്കുന്നു, പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി മേല്‍ പറഞ്ഞിരിക്കുന്ന പാര്‍ക്കിങ് ഏരിയകള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.മേല്‍ പറഞ്ഞ റോഡുകളില്‍ ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാര്‍ക്കിങ് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. പൊതുജനങ്ങള്‍ യാത്രകള്‍ മുന്‍കൂട്ടി ക്രമീകരിക്കുകയും ട്രാഫിക് പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും പരമാവധി മെട്രോ റെയില്‍ സര്‍വീസ് സേവനം പ്രയോജനപ്പെടുത്തണമെന്നും കൊച്ചി പോലീസ് സിറ്റി കമ്മിഷണര്‍ അറിയിച്ചു.