കൊച്ചി: രാജ്യം 75ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്ബോള്‍ യാത്രക്കാര്‍ക്ക് ഇളവുകളുമായി കൊച്ചി മെട്രോയും ആഘോഷങ്ങളില്‍ പങ്കാളിയാകുന്നു.ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ആഗസ്റ്റ് 15ന് ‘ഫ്രീഡം ടു ട്രാവല്‍’ ഓഫര്‍ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ.
സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി മെട്രോയില്‍ വെറും 10 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആര്‍എല്‍ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാര്‍ക്ക് നല്‍കുക. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല്‍ രാത്രി 11 മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. ക്യൂ.ആര്‍ ടിക്കറ്റുകള്‍ക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.
സൂര്യക്കും ജയ് ഭീം സംവിധായകന്‍ ഗണവേലിനുമെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈകോടതി
ചെന്നൈ: തമിഴ്നടന്‍ സൂര്യക്കും ജയ് ഭീം സംവിധായകന്‍ ഗണവേലിനുമെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈകോടതി. വേലാച്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്.വാണിയാര്‍ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് സിനിമക്കെതിരെ പരാതി നല്‍കിയത്.
ഇരുവരും ചേര്‍ന്ന് നല്‍കിയ സംയുക്ത പെറ്റീഷന്‍ കോടതി അനുവദിക്കുകയായിരുന്നു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ കെ.സന്തോഷാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. വിരമിച്ച ജഡ്ജിയായ കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. എന്നാല്‍, സിനിമയില്‍ ചന്ദ്രവിന്റെ പേര് മാത്രമാണ് യഥാര്‍ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയെന്ന് തുടക്കത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഐ.ജി പെരുമാള്‍സ്വാമി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ സിനിമയില്‍ മാറ്റിയിട്ടുണ്ട്. കുറ്റാരോപിതരുടെ പേരുകള്‍ സംവിധായകന്‍ മനപൂര്‍വം മാറ്റിയെന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്.