തിരുവനന്തപുരം : കര്‍ണാടകയില്‍ കോടികള്‍ തട്ടിയ ഹൈവേ കവര്‍ച്ചയ്‌ക്ക് പിന്നില്‍ കൊച്ചി സംഘം. സംഭവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ സംവിധായകനെ കര്‍ണാടക മാണ്ഡ്യ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേരളത്തിലെത്തി കസ്‌റ്റഡിയിലെടുത്തു.
നാലുദിവസം ഇദ്ദേഹം കര്‍ണാടക പോലീസിന്റെ കസ്‌റ്റഡിയിലായിരുന്നു. കഴിഞ്ഞ ദിവസം വിട്ടയച്ചു. കവര്‍ച്ചയ്‌ക്കെത്തിയ സംഘം ഉപയോഗിച്ചത് സംവിധായകന്റെ പേരിലുള്ള കാറായിരുന്നു. രണ്ടു വര്‍ഷം മുമ്ബ് കാര്‍ കൈമാറിയാതാണെന്നും രേഖകളില്‍ പേര് മാറ്റാത്തത് ബോധപൂര്‍വമല്ലെന്നുമുള്ള സംവിധായകന്റെ വാദത്തില്‍ കഴമ്ബുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ വിട്ടയച്ചു.
കര്‍ണാടകയിലെ മാണ്ഡ്യയില്‍ വച്ചാണ് പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ സ്വന്തക്കാരില്‍നിന്ന് കൊച്ചി സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് പട്ടാപ്പകല്‍ മൈസൂര്‍-ബംഗളൂരു ഹൈവേയില്‍ വച്ച് കവര്‍ച്ച നടന്നത്.മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ഉപയോഗിച്ചിരുന്ന കാറിലാണ് കവര്‍ച്ച സംഘം എത്തിയതെന്നു വിവരം ലഭിച്ചതോടെ സംഭവത്തിന്റെ ഗൗരവം ഏറി.
മാണ്ഡ്യ ഭാഗത്ത് തുടര്‍ച്ചയായി ഹൈവേ കവര്‍ച്ച പതിവായതോടെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.നമ്ബര്‍ പ്ലേറ്റില്ലാത്ത കാറില്‍ ആയുധങ്ങളുമായിഎത്തിയ സംഘത്തെക്കുറിച്ച് പാലക്കാട് പോലീസ് നടത്തിയ അനേ്വഷണത്തിലാണ് കവര്‍ച്ചക്കേസില്‍ സംവിധായകന്‍ കസ്‌റ്റഡിയിലായ സംഭവം അറിയുന്നതും എത്തിയ സംഘം കര്‍ണാടക പോലീസാണെന്നു മനസിലായതും.