Home Featured കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നു, സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും

കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നു, സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും

by കൊസ്‌തേപ്പ്

കൊച്ചി: കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി ഉടന്‍ യാഥാര്‍ത്ഥ്യമാകും . ഇടനാഴി നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലത്തിന്റെ ഏറ്റെടുപ്പ് ഫെബ്രുവരി അവസാന വാരത്തോടുകൂടി പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഏകദേശം 90 ശതമാനം സ്ഥലത്തിന്റെ ഏറ്റെടുക്കല്‍ നടപടികളാണ് ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കുക. കൂടാതെ, ഏറ്റവും ഒടുവിലായി ഏറ്റെടുക്കാന്‍ തീരുമാനിച്ച പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന 375 ഏക്കര്‍ സ്ഥലത്തിന്റെ ഏറ്റെടുപ്പ് മെയ് മാസത്തോടെയാണ് പൂര്‍ത്തിയാക്കുക. പദ്ധതിക്കായി ആകെ 2,202 ഏക്കര്‍ സ്ഥലമാണ് ആവശ്യമായിട്ടുള്ളത്.

സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ, മെയ് മാസത്തില്‍ തന്നെ വ്യവസായ ഇടനാഴിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലാണ് ആദ്യ ഘട്ട നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കമിടുന്നത്. കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. അതിനാല്‍, ഓരോ ഘട്ടത്തിലും ഇടനാഴിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറിതല യോഗം വൈകാതെ സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇനി ഓര്‍ത്തിരിക്കാന്‍ എളുപ്പം, ‘റിമൈന്‍ഡേഴ്‌സ്’, ‘അവതാര്‍’; പുതിയ ഫീച്ചറുകളുമായി വാട്‌സ്‌ആപ്പ്

ഉപയോക്താവിന് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.

ഉപയോക്താവിന് സ്വയം സന്ദേശം അയക്കാന്‍ കഴിയുന്ന ഫീച്ചറും ഇക്കൂട്ടത്തില്‍ പെടും.

ഉപയോക്താവിന്റെ സ്വന്തം നമ്ബറിലേക്ക് തന്നെ സന്ദേശം അയക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഇതുവഴി പല കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ സഹായിക്കുന്ന റിമൈന്‍ഡേഴ്‌സ്, ചിത്രങ്ങള്‍, ഓഡിയോ, രേഖകള്‍ തുടങ്ങിയവ സ്വന്തം നമ്ബറിലേക്ക് സന്ദേശമായി അയച്ച്‌ സൂക്ഷിക്കാന്‍ കഴിയും. Windows 2.2248.2.0 അപ്‌ഡേറ്റ് വഴി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.

നിലവില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ സേവനം ലഭ്യമാണ്. ഡെസ്‌ക് ടോപ്പുകളില്‍ ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം നമ്ബറിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ പിന്‍ ചെയ്ത് വെയ്ക്കാനും ആര്‍ക്കൈവില്‍ സൂക്ഷിക്കാനും സാധിക്കും.ഡെസ്‌ക് ടോപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും.

അവതാര്‍ ഫീച്ചറാണ് മറ്റൊന്ന്. ഉപയോക്താവിന്റെ തന്നെ ഡിജിറ്റല്‍ വേര്‍ഷന്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. വ്യത്യസ്ത തരം ഹെയര്‍സ്റ്റെലുകള്‍, മുഖവുമായി ബന്ധപ്പെട്ട ഫീച്ചറുകള്‍ തുടങ്ങി കോമ്ബിനേഷനുകളില്‍ നിന്ന് തെരഞ്ഞെടുത്ത് ഡിജിറ്റല്‍ വേര്‍ഷന്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. പ്രൊഫൈല്‍ ഫോട്ടോയായും ഇത് ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ സ്റ്റിക്കറായി മറ്റൊരാള്‍ക്ക് അയക്കാനും ഈ ഫീച്ചര്‍ വഴി സാധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group