Home Featured Airtel and VI | ഇന്ന് മുതല്‍ എയര്‍ടെല്‍, വിഐ ഉപയോക്താക്കളുടെ മൊബൈല്‍ ബില്‍ കൂടും; പുതുക്കിയ പ്രീപെയ്‌ഡ്‌ നിരക്കുകള്‍ അറിയാം

Airtel and VI | ഇന്ന് മുതല്‍ എയര്‍ടെല്‍, വിഐ ഉപയോക്താക്കളുടെ മൊബൈല്‍ ബില്‍ കൂടും; പുതുക്കിയ പ്രീപെയ്‌ഡ്‌ നിരക്കുകള്‍ അറിയാം

by കൊസ്‌തേപ്പ്

വൊഡാഫോണ്‍ ഐഡിയയും (Vodafone Idea, V!) എയര്‍ടെലും (Airtel) അടുത്തിടെ പ്രീപെയ്‌ഡ്‌ പ്ലാനുകളുടെ (Prepaid Plan) നിരക്ക് 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു.വി ഐയുടെ പുതിയ പ്ലാനുകള്‍ നവംബര്‍ 25 ന് നിലവില്‍ വന്നു. എയര്‍ടെലിന്റെ പുതിയ നിരക്കുകള്‍ ഇന്ന് മുതലാണ് ബാധകമാവുക. നിലവില്‍ വി ഐയുടെയും എയര്‍ടെലിന്റെയും ഏറ്റവും കുറഞ്ഞ പ്ലാന്‍ 99 രൂപയുടേതാണ്. ഈ പ്ലാനിന് 28 ദിവസത്തെ കാലാവധിയാണ് ഇരു ടെലികോം സേവന ദാതാക്കളും നല്‍കുന്നത്. ഓരോ ഉപയോക്താവിന്റെയും ശരാശരി റവന്യു (Average Revenue Per User – ARPU) വര്‍ദ്ധിപ്പിക്കാനും സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിനും വേണ്ടിയാണ് നിരക്ക് വര്‍ദ്ധനയെന്നാണ് വി ഐയും എയര്‍ടെലും നല്‍കുന്ന വിശദീകരണം. നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ വി ഐ, എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്ന പുതിയ പ്ലാനുകളുടെ വിശദാംശങ്ങള്‍ അറിയാം:

എയര്‍ടെലിന്റെ പുതിയ നിരക്കുകള്‍
ജനപ്രിയ പ്രതിമാസ പ്ലാനുകള്‍ക്ക് കുറഞ്ഞത് 50 രൂപയെങ്കിലും എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇനി അധികമായി നല്‍കേണ്ടി വരും. 56 ദിവസവും 84 ദിവസവും കാലാവധിയുള്ള പ്ലാനുകള്‍ക്ക് കുറഞ്ഞത് യഥാക്രമം 479 രൂപയും 455 രൂപയും നല്‍കേണ്ടി വരും. ടോപ് അപ്പ് പ്ലാനുകളുടെ നിരക്കുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 48 രൂപയുടെ ടോപ് അപ്പിന് ഇനി 58 രൂപയാകും നല്‍കേണ്ടി വരിക. ഇന്ന് മുതല്‍ 98 രൂപയുടെ ടോപ് അപ്പിന്റെ നിരക്ക് 118 രൂപയായും 251 രൂപയുടെ ടോപ് അപ്പിന്റെ നിരക്ക് 301 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

നിരക്ക് വര്‍ദ്ധനയെത്തുടര്‍ന്ന് 28 ദിവസത്തെ കാലാവധിയുള്ള 75 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാനിന് ഇനി 99 രൂപ നല്‍കേണ്ടി വരും. 149 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാനിന്റെ നിരക്ക് 179 രൂപയായും, 219 രൂപയുടെ പ്ലാന്‍ 265 രൂപയായും, 249 രൂപയുടെയും 298 രൂപയുടെയും പ്രീപെയ്‌ഡ്‌ പ്ലാനുകള്‍ യഥാക്രമം 299 രൂപയായും 359 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 56 ദിവസത്തെ കാലാവധിയുള്ള പ്രീപെയ്‌ഡ്‌ പ്ലാനുകള്‍ക്ക് ഇനി 479 രൂപയും 549 രൂപയുമാണ് നല്‍കേണ്ടി വരിക. അവയുടെ മുമ്ബത്തെ നിരക്കുകള്‍ യഥാക്രമം 399 രൂപയും 449 രൂപയുമായിരുന്നു.84 ദിവസത്തെ കാലാവധിയുള്ള എയര്‍ടെല്‍ പ്ലാനുകള്‍ക്ക് ഇനി കുറഞ്ഞത് 455 രൂപയാണ് നല്‍കേണ്ടി വരിക. 598 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 719 രൂപയായും 698 രൂപയുടെ പ്ലാന്‍ 839 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്. വാര്‍ഷിക പ്ലാനുകളുടെ കാര്യത്തില്‍, 365 ദിവസത്തെ കാലാവധി ഉണ്ടായിരുന്ന 1,498 രൂപയുടെ പ്ലാനിന്റെ നിരക്ക് 1,799 രൂപയായും 2,498 രൂപയുടെ പ്ലാനിന്റെ നിരക്ക് 2,999 രൂപയായും വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

പുതിയ വി ഐ പ്രീപെയ്ഡ് പ്ലാനുകള്‍
28 ദിവസത്തെ കാലാവധിയുള്ള ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് 99 രൂപയാണ്. ഈ പ്ലാനിന് മുമ്ബ് ഈടാക്കിയിരുന്നത് 75 രൂപയായിരുന്നു. അണ്‍ലിമിറ്റഡ് വോയ്‌സ് ആന്‍ഡ് ഡാറ്റ പ്രീപെയ്‌ഡ്‌ വിഭാഗത്തില്‍ 149 രൂപയുടെ പ്ലാന്‍ ഇനി മുതല്‍ 179 രൂപയ്ക്കാണ് ലഭ്യമാവുക. മുമ്ബ് 219 രൂപയ്ക്ക് ലഭ്യമായിരുന്ന പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് 269 രൂപയായും 249 രൂപയുടെ പ്ലാന്‍ 299 രൂപയായും 299 രൂപയുടെ പ്ലാന്‍ 359 രൂപയായും വര്‍ദ്ധിപ്പിച്ചു. 379 രൂപയ്ക്ക് ലഭ്യമായിരുന്ന പ്ലാനിന്റെ നിലവിലെ നിരക്ക് 459 രൂപയാണ്. നിരക്ക് വര്‍ദ്ധനയോടെ 399 രൂപയുടെ പ്ലാനിന് 479 രൂപയും 449 രൂപയുടെ പ്ലാനിന് 539 രൂപയുമാണ് വി ഐ ഉപയോക്താക്കള്‍ക്ക് നല്‍കേണ്ടി വരിക.

ഈ പ്രീപെയ്ഡ് പ്ലാനുകളെല്ലാം പരിധികളില്ലാത്ത സൗജന്യ വോയ്‌സ് കോളിങ് സേവനവും ദിവസേന 100 സൗജന്യ എസ് എം എസ് സേവനവും നല്‍കുന്നുണ്ട്. എന്നാല്‍, കാലാവധിയുടെ കാര്യത്തില്‍ വ്യത്യാസങ്ങളുണ്ട്. മുമ്ബ് 699 രൂപയ്ക്ക് ലഭ്യമായിരുന്ന വി ഐ പ്രീപെയ്ഡ് പ്ലാനിന് ഇനി 839 രൂപയാകും നല്‍കേണ്ടി വരിക. 365 ദിവസത്തെ കാലാവധിയുള്ള വാര്‍ഷിക പ്ലാനുകളുടെ കാര്യത്തിലും നിരക്ക് വര്‍ദ്ധനവ് ബാധകമാണ്. 1,499 രൂപയുടെ പ്ലാനിന് 1,799 രൂപയും 2,399 രൂപയുടെ പ്ലാനിന് 2,899 രൂപയുമാകും ഇനി ഉപയോക്താക്കള്‍ക്ക് നല്‍കേണ്ടി വരിക.

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കുള്ള താരിഫ് വര്‍ദ്ധിപ്പിക്കുന്നതായി നവംബര്‍ 22 നാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്. ഒരു ദിവസത്തിന് ശേഷം വൊഡാഫോണ്‍ ഐഡിയയും നിരക്ക് വര്‍ദ്ധിപ്പിക്കുന്നതായി അറിയിച്ചു. ശരാശരി 20 മുതല്‍ 25 ശതമാനം വരെയാണ് ഇരു ടെലികോം സേവന ദാതാക്കളും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. എത്രയോ വര്‍ഷങ്ങളായി ലോകത്ത് ഏറ്റവും കുറഞ്ഞ ശരാശരി കോള്‍, ഡാറ്റ നിരക്കുകള്‍ ലഭ്യമാക്കുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ.

ഉപയോക്താക്കളുടെ ആകെ താരിഫ് ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ആക്കം കൂട്ടുകയാണ് ടെലികോം വ്യവസായമെന്ന് കെയര്‍ അഡ്വൈസറിയുടെ ഡയറക്റ്റര്‍ തുഷാര്‍ ഷാ പറയുന്നു. ഓരോ ഉപയോക്താവിന്റെയും ശരാശരി റവന്യു 200 രൂപയാക്കി ഉയര്‍ത്തുകയാണ് ടെലികോം സേവനദാതാക്കള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.ടെലികോം പരിഷ്കരണങ്ങള്‍ക്ക് ശേഷം രണ്ടു മാസം പിന്നിടുമ്ബോള്‍ പ്രാബല്യത്തില്‍ വരുന്ന ഈ നിരക്ക് വര്‍ദ്ധന ടെലികോം വ്യവസായത്തിന് സാമ്ബത്തികമായ സ്ഥിരത നല്‍കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വി ഐയെ സംബന്ധിച്ചിടത്തോളം ഈ നീക്കം ഫണ്ട് റെയിസിംഗിനെയും സഹായിക്കും. “പുതിയ താരിഫ് പ്ലാനുകള്‍ ഓരോ ഉപയോക്താവിന്റെയും ശരാശരി റവന്യു മെച്ചപ്പെടുത്താനും ഒപ്പം ഈ മേഖല അഭിമുഖീകരിക്കുന്ന സാമ്ബത്തിക പ്രതിസന്ധിയെ മറികടക്കാനുംസഹായിക്കും”, വി ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group