കര്‍ണാടകയില്‍ സര്‍ക്കാറിന്‍റെ ഭക്ഷ്യ സബ്സിഡി പദ്ധതിയായ ഇന്ദിരാ കാന്‍റീനിലും സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണ പദ്ധതിയിലും റാഗി അടക്കമുള്ള ധാന്യ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും ഇത്തരം ചെറുധാന്യ വിളകളെ പ്രോത്സാഹിപ്പിക്കാൻ പുതിയ കേന്ദ്രം തുറക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.ബംഗളൂരു പാലസ് മൈതാനത്ത് അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കര്‍ണാടകയിലെ വിദ്യാര്‍ഥികളും ജനങ്ങളും കൂടുതല്‍ ആരോഗ്യമുള്ളവരാവട്ടെ എന്ന് പരാമര്‍ശിച്ച സിദ്ധരാമയ്യ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വൈകാതെ വിളിച്ചുചേര്‍ത്ത് ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും വ്യക്തമാക്കി.
രാസപദാര്‍ഥങ്ങള്‍ ചേര്‍ന്ന ഭക്ഷണങ്ങളാണ് ഇക്കാലത്ത് പല രോഗങ്ങള്‍ക്കുമിടയാക്കുന്നത്. ചെറുധാന്യങ്ങള്‍ നൈട്രജനും സോഡിയവും വിറ്റമിനുകളും നാരുകളും ഉയര്‍ന്ന തോതില്‍ അടങ്ങിയവയാണ്. ജൈവരീതിയില്‍ കൃഷി ചെയ്ത ഇത്തരം ധാന്യങ്ങളാണ് പുതിയ കാലത്തെ അസുഖങ്ങള്‍ക്കുള്ള പരിഹാരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രി ശോഭ കരന്ത് ലാജെ, കര്‍ണാടക കൃഷി മന്ത്രി എൻ. ചലുവരായ സ്വാമി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പാലസ് മൈതാനത്തെ ത്രിപുര വാസിനിയില്‍ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യ മേളയില്‍ കര്‍ണാടകക്കു പുറമെ, സിക്കിം, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള വില്‍പന-പ്രദര്‍ശന സ്റ്റാളുകളിലായി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ സ്റ്റാളുകളുമുണ്ട്. ശനിയാഴ്ച പ്രധാന വേദിയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കര്‍ഷകര്‍ക്ക് വിവിധ ശില്‍പശാലകള്‍ നടക്കും. സമീപവേദിയില്‍ അന്താരാഷ്ട്ര സെമിനാറുകളും പ്രഭാഷണങ്ങളും നടക്കും. ബിസിനസ് ലോഞ്ചില്‍ കര്‍ഷകരുടെയും ബിസിനസുകാരുടെയും കൂടിക്കാഴ്ചകളും നടക്കും. മേള ഞായറാഴ്ച സമാപിക്കും.
ബെംഗളൂരു മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യാശ്രമം: മലയാളി യുവാവ് ഗുരുതരാവസ്ഥയില്‍
ബെംഗളൂരു മെട്രോ ട്രെയിനിന് മുന്നില്‍ ചാടി മലയാളി യുവാവിന്റെ ആത്മഹത്യ ശ്രമം. ഗ്രീൻ ലൈനിലുള്ള ജാലഹള്ളി മെട്രോ സ്റ്റേഷനില്‍ വൈകിട്ട് 7.12-നാണ് സംഭവമുണ്ടായത്.23കാരനായ ഷാരോണാണ് ആത്മഹത്യ ശ്രമം നടത്തിയത്. ട്രെയിൻ ഇടിച്ച യുവാവിന് വൈദ്യുത ലൈനില്‍ തട്ടി ഗുരുതരമായി ഷോക്കേല്‍ക്കുകയും ചെയ്തു.മെട്രോ സ്റ്റേഷനില്‍ എത്തിയ യുവാവ് പ്ലാറ്റ്ഫോമിന്റെ അറ്റത്തായാണ് ട്രെയിൻ കാത്തു നിന്നത്. ട്രെയിൻ വരുന്നതുകണ്ടതോടെ ട്രാക്കിലേക്ക് ചാടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു ബെംഗളൂരു മെട്രോ ജീവനക്കാര്‍ ഉടൻ ഇയാളെ രക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെ ആദ്യം യശ്വന്ത് പുര സഞ്ജീവനി ആശുപത്രിയിലേക്കും പിന്നീട് സപ്താഗിരി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സംഭവത്തെത്തുടര്‍ന്ന് ഒന്നരമണിക്കൂറോളം ഗ്രീൻലൈനില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. നിലവില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുളള യുവാവിന്‍റെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.