ബെംഗളൂരു: നവംബർ 15 മുതൽ പാലിന്റെയും തൈരിന്റെയും വില മൂന്നു രൂപ വർധിപ്പിക്കാനുള്ള കർണാടക മിൽക്ക് ഫെഡറേഷന്റെ തീരുമാനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശത്തെ തുടർന്ന് പിൻവലിച്ചു.നവംബർ 20ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിലക്കയറ്റം സംബന്ധിച്ച് തീരുമാനമെടുക്കും.
നവംബർ 14 ന്, ക്ഷീര സഹകരണ സംഘങ്ങൾക്കായുള്ള കർണാടകയുടെ അപെക്‌സ് ബോഡിയായ കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡ് (കെഎംഎഫ്) അതിന്റെ ‘നന്ദിനി’ ബ്രാൻഡ് പാലിന്റെയും തൈരിന്റെയും വില ലിറ്ററിന് 3 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
ക്ഷീരകർഷക സമൂഹം നേരിടുന്ന വിലക്കയറ്റവും മറ്റ് ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് വില പരിഷ്കരണം അനിവാര്യമെന്ന് കെഎംഎഫ് അറിയിച്ചിരുന്നു. കെഎംഎഫിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പാലിന്റെയും തൈരിന്റെയും വില വർധിപ്പിക്കാനുള്ള തീരുമാനം താൽക്കാലികമായി നിർത്താൻ കെഎംഎഫ് ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളിയെ വിളിച്ചതായി റിപ്പോർട്ടുണ്ട്.
വ്യാജ പാസ്‌പോര്‍ട്ടുമായി വിദേശത്തേക്ക് പോയ 26കാരി തിരികെ കരിപ്പൂരിലിറങ്ങിയപ്പോള്‍ പിടിയിലായി
മഞ്ചേരി : വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശയാത്ര ചെയ്തതിന് എയര്‍പോര്‍ട്ട് അധികൃതര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.കര്‍ണ്ണാടക ബംഗലൂരു ഗോട്ടിഗെരെ സ്വദേശി അനിത ശര്‍മ(26) ആണ് റിമാന്‍ഡില്‍ കഴിയുന്നത്.
വ്യാജരേഖയുണ്ടാക്കി ബാംഗ്ലൂര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് തരപ്പെടുത്തിയ പാസ്‌പോര്‍ട്ടുമായി വിദേശത്തേക്ക് പോയ യുവതി കഴിഞ്ഞ 30ന് പുലര്‍ച്ചെ നാലുമണിക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്. മഞ്ചേരി സി.ജെ.എം കോടതിയുടെ ചുമതലയുള്ള ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആണ് യുവതിയെ റിമാന്‍ഡ് ചെയ്തത്.