ബംഗളൂരു: വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണവിഭവങ്ങളില്‍ നന്ദിനി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നടപടികളുമായി കര്‍ണാടക മില്‍ക്ക് ഫെഡറേഷൻ.പേഡ, ലസ്സി, ബട്ടര്‍മില്‍ക്ക്, ഫ്ലേവേഡ് മില്‍ക്ക് എന്നിവയാണ് വില്‍ക്കുക. ഇതുസംബന്ധിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് ഫെഡറേഷൻ ചെയര്‍മാൻ ഭീമ നായിക്ക് പറഞ്ഞു.
വീടിന്റെ വാസ്തു മാറ്റി; ഭര്‍ത്താവിന്റെ മദ്യപാനം അതോടെ കുറഞ്ഞെന്ന് ബോളിവുഡ് നടി
ഭര്‍ത്താവിന്റെ മദ്യപാനം കുറയ്ക്കാൻ വീടന്റെ വാസ്തു മാറ്റിയെന്ന് ബോളിവുഡ് നടി സോനാലി സെയ്ഗാള്‍. അടുത്തിടെയാണ് സോനാലി സെയ്ഗാളും ബിസിനസ്സുകാരനായ ആഷിശ് സജ്നാനിയും വിവാഹിതരായത്.ഇരുവരും പുതുതായി വാങ്ങിയ മുംബൈയിലെ വീട്ടിലെ വാസ്തു മാറ്റിയെന്നാണ് നടി പറഞ്ഞത്.ഒരു യൂട്യൂബ് ചാനലിനു വേണ്ടി നടത്തിയ ഹോം ടൂറിലാണ് നടി ഇക്കാര്യം പറഞ്ഞത്. വീടിലെ പല ഭാഗങ്ങളും ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളുമെല്ലാം സോനാലി വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പം ഭര്‍ത്താവിന്റെ മദ്യശേഖരവും നടി കാണിക്കുന്നുണ്ട്.ചെറിയൊരു ടേബിളില്‍ നിരത്തിവെച്ചിരിക്കുന്ന മനോഹരമായ മദ്യക്കുപ്പികളാണ് നടി ആദ്യം പരിചയപ്പെടുത്തിയത്.
താൻ മദ്യം കൈ കൊണ്ട് തൊടില്ലെന്നും എന്നാല്‍ ഭര്‍ത്താവ് അങ്ങനെയല്ലെന്നും സോനാലി. പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ മറ്റൊരു സ്ഥലത്തായിരുന്നു ആദ്യം ബാര്‍ ഒരുക്കിയത്. വാസ്തു അനുസരിച്ച് വീടിന്റെ ഒരു മൂലയിലേക്ക് താൻ ഇത് മാറ്റി.വീടിന്റെ ഈ പ്രത്യേക ഭാഗത്ത് എന്ത് വെച്ചാലും അത് ജീവിതത്തില്‍ കുറയുമെന്നാണത്രേ വാസ്തു പ്രകാരം പറയുന്നത്. അതിനാല്‍ ഭര്‍ത്താവിന്റെ മദ്യക്കുപ്പികള്‍ അവിടെ വെച്ചതോടെ അദ്ദേഹത്തിന്റെ മദ്യപാനം കുറഞ്ഞെന്ന് നടി പറയുന്നു. ഭര്‍ത്താവും ഇക്കാര്യം സമ്മതിച്ചെന്നാണ് സോനാലി പറയുന്നത്.ഇക്കഴിഞ്ഞ ജൂണിലാണ് സോനാലിയുടെ വിവാഹം കഴിഞ്ഞത്. കാര്‍ത്തിക് ആര്യൻ, നുസ്രത്ത് ബറൂച്ച, സംവിധായകൻ ലവ് രഞ്ജൻ, മന്ദിര ബേദി, ഷമ ശികന്ദര്‍, റായ് ലക്ഷ്മി, കരണ്‍ ജി ഗ്രോവര്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.