Home Featured ബെംഗളൂരു: പാൽ ഉൽപന്നങ്ങളുടെ വില ഉയർത്തണം;ആവശ്യവുമായി കർണാടക മിൽക് ഫെഡറേഷൻ

ബെംഗളൂരു: പാൽ ഉൽപന്നങ്ങളുടെ വില ഉയർത്തണം;ആവശ്യവുമായി കർണാടക മിൽക് ഫെഡറേഷൻ

ബെംഗളൂരു: തൈര് ഉൽപന്നങ്ങൾക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തുന്നതോടെ നന്ദിനി പാൽ ഉൽപന്നങ്ങളുടെ വില ഉയർത്തണമെന്ന് കർണാടക മിൽക് ഫെഡറേഷൻ (കെഎംഎഫ്). തൈര്, ലസ്സി, ബട്ടർമിൽക്ക്, പനീർ എന്നിവയുടെ വില ഉയർത്താനാണ് കെഎംഎഫ് ശുപാർഷ ചെയ്തിരിക്കുന്നത്.

തൈര് ലീറ്ററിന് 2.2 രൂപയും ലസ്സി, ബട്ടർമിൽക്ക് എന്നിവയ്ക്ക് 3.75 രൂപയും പനീർ കിലോയ്ക്ക് 15 രൂപയും വില ഉയർത്തണമെന്നാണ് ആവശ്യം. പാൽവില ലീറ്റ റിന് 3 രൂപ ഉയർത്താനുള്ള ശുപാർശ നേരത്തെ സർക്കാർ തള്ളിയിരുന്നു. കെഎംഎഫിന്റെ നന്ദിനി ബ്രാൻഡിലുള്ള തൈര് പ്രതിദിനം 9 ലക്ഷം ലീറ്ററും ബട്ടർ മിൽക്ക് 15,000 ലീറ്ററും പനീർ 5000 കിലോയും വിറ്റഴിക്കുന്നുണ്ട്.

ബെംഗളൂരു: സ്വകാര്യ വീഡിയോകൾ കാണിച്ച് യുവതിയെ അച്ഛനും മകനും ചേർന്ന് ബ്ലാക്ക് മെയിൽ ചെയ്യുന്നതായി പരാതി; പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു

ബെംഗളൂരു: മൈസൂരിൽ വിവാഹിതയായ യുവതിയുടെ സ്വകാര്യ വീഡിയോ പകർത്തി അച്ഛനും മകനും ഏറെ നാളായി ബ്ലാക്ക് മെയിൽ ചെയ്യുന്നു. ഇരുവർക്കുമെതിരെ കർണാടക പോലീസ് കേസെടുത്തു.യുവതി മൈസൂരു നഗരത്തിലെ ഹെബ്ബാള് പോലീസിനെ സമീപിച്ചതിനെ തുടർന്ന് പോലീസ് പ്രതികളായ അച്ഛനും മകനും വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.

ഹെബ്ബാൾ ലേഔട്ട് സ്വദേശികളായ ഗോവിന്ദരാജും മകൻ പ്രമോദും കേസിൽ പ്രതികളാണ്. പ്രതികളുടെ വീടിന് തൊട്ടടുത്താണ് യുവതി താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇരയായ യുവതിയുടെ ഭർത്താവ് ജോലിക്ക് പോയപ്പോൾ കുളിക്കുന്നതിന്റെ വീഡിയോയാണ് ഇവർ മൊബൈലിൽ പകർത്തിയത്. പണത്തിനായി രണ്ട് വർഷമായി പ്രതി ഇരയെ ബ്ലാക്ക് മെയിൽ ചെയ്തു വരികയായിരുന്നു.

അവർ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്നും ഭർത്താവിന് അയച്ചുകൊടുക്കുമെന്നും അവർ ഇരയെ ഭീഷണിപ്പെടുത്തി.അച്ഛന്റെയും മകന്റെയും ഭീഷണിയും ബ്ലാക്ക് മെയിലിംഗും മടുത്ത ഇര അവർക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group