കോഴിക്കോട്: കെ.എം. ഷാജിയുടെ അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ വിജിലന്‍സ് അനേ്വഷണം കര്‍ണാടകയിലേക്ക്. ഷാജിക്ക് ഇഞ്ചിക്കൃഷി ഉണ്ടോയെന്ന് അറിയാനാണ് അനേ്വഷണ സംഘം കര്‍ണാടകയിലേക്ക് പോകുന്നത്.ഷാജിയുടെ പല മൊഴികളിലും പൊരുത്തക്കേടുണ്ടെന്നാണ് വിജിലന്‍സ് സംഘം കരുതുന്നത്. കൃഷിയിലൂടെയാണ് തന്റെ വരുമാനമെന്നും ഇഞ്ചിക്കൃഷിയുണ്ടെന്നും കെ.എം. ഷാജി മാധ്യമങ്ങളിലൂടെയടക്കം പ്രതികരിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് ഷാജിയുടെ കൃഷി സംബന്ധിച്ച് വിവരം തേടി സംഘം കര്‍ണാടകയിലേക്ക് പോവാനൊരുങ്ങുന്നത്. കൃഷി തന്നെയാണോ അല്ലെങ്കില്‍ ഭൂമിയിടപാടുണ്ടോ തുടങ്ങിയ കാര്യങ്ങളും അനേ്വഷിക്കും.അനധികൃത സ്വത്ത് സമ്ബാദവുമായി ബന്ധപ്പെട്ട കേസില്‍ കെ.എം.
ഷാജിയെ വിജിലന്‍സ് പലതവണ ചോദ്യം ചെയ്‌തു.നിയമസഭാ തെരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയെങ്കിലും ഇതു വ്യാജമായി ഉണ്ടാക്കിയാതാണെന്നു വിജിലന്‍സ് സംശയിക്കുന്നു