ബെംഗളൂരു: പൂജാ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്നാവശ്യം.ഇക്കാര്യം ചൂണ്ടിക്കാട്ടി കർണാടക- കേരള ട്രാവലേഴ്‌സ് ഫോറം ( കെ.കെ.ടി.എഫ്.) പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി മുൻ ചെയർമാൻ പി.കെ. കൃഷ്ണദാസ്, ദക്ഷിണ- പശ്ചിമ റെയിൽവേ ജനറൽ മാനേജർ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എന്നിവർക്ക് നിവേദനം നൽകി.ഒക്ടോബർ 20, 21 തീയതികളിൽ ബെംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്കും പാലക്കാട് വഴി കണ്ണൂരിലേക്കും 27, 28 തീയതികളിൽ തിരിച്ച് ബെംഗളൂരുവിലേക്കും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
പൂജാ അവധി തുടങ്ങുന്നതിന് മുന്നോടിയായി ഒക്ടോബർ മൂന്നാം ആഴ്ചയിൽ നാട്ടിലേക്കും അവധിക്ക് ശേഷമുള്ള ദിവസങ്ങളിൽ തിരിച്ചും തീവണ്ടികളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.ഇതോടെ നാട്ടിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിക്കുക മാത്രമാകും വഴി. എന്നാൽ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് വലിയ തുക സ്വകാര്യബസുകൾ ഈടാക്കുമെന്നാണ് ആശങ്ക. മുൻവർഷങ്ങളിൽ കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് സാധാരണ നിരക്കിനേക്കാൾ ഇരട്ടിയാണ് ഈടാക്കിയിരുന്നത്.
പ്രത്യേക തീവണ്ടി അനുവദിച്ചാൽ ഇത്തരം പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ കഴിയുമെന്ന് കെ.കെ.ടി.എഫ്. ജനറൽ കൺവീനർ ആർ. മുരളീധരൻ പറഞ്ഞു.കർണാടകത്തിൽ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ദിവസങ്ങളോളം അവധി ലഭിക്കുന്നതിനാൽ നാട്ടിലേക്ക് പോകാൻ ഓണക്കാലത്തേക്കാൾ തിരക്കാണ് പൂജ അവധിക്ക് അനുഭവപ്പെടാറുള്ളത്.
വിദ്യാര്‍ഥിയെ അടിപ്പിച്ച അധ്യാപികക്ക് എട്ടിന്റെ പണി; പോലീസ് ചുമത്തിയത് കടുത്തവകുപ്പ്
മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെ ഉപയോഗിച്ച് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി പോലീസ്.ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ കര്‍ശനമായ സെക്ഷൻ 75 ചുമത്തി. മൂന്ന് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. കഴിഞ്ഞ മാസം മുസാഫര്‍നഗറിലെ ഖുബ്ബാപൂര്‍ പ്രദേശത്തെ സ്‌കൂളിലാണ് വിവാദമായ സംഭവം നടന്നത്.
മുസ്ലിം വിഭാഗത്തില്‍ നിന്നുമുള്ള കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും സഹപാഠികളോട് മര്‍ദ്ദിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്താകമാനം പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നാണ് അധ്യാപികക്കെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 504, 323 എന്നിവ പ്രകാരമായിരുന്നു ആദ്യം കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 ഉള്‍പ്പെടുത്തി.