Home Featured ബംഗളൂരു: ശബരിമല തീര്‍ഥാടന-ക്രിസ്മസ് അവധി തിരക്ക്; സ്‌പെഷല്‍ ട്രെയിന്‍ വേണമെന്ന് ആവശ്യം

ബംഗളൂരു: ശബരിമല തീര്‍ഥാടന-ക്രിസ്മസ് അവധി തിരക്ക്; സ്‌പെഷല്‍ ട്രെയിന്‍ വേണമെന്ന് ആവശ്യം

ബംഗളൂരു: ശബരിമല തീര്‍ഥാടകരുടെ തിരക്കും ക്രിസ്മസ് അവധിക്കാല തിരക്കും കണക്കിലെടുത്ത് ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് സ്‌പെഷല്‍ ട്രെയിന്‍ ഉടന്‍ അനുവദിക്കണമെന്ന് ആവശ്യം.ഇതുസംബന്ധിച്ച കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികള്‍ ബംഗളൂരു റെയില്‍വേ ഡിവിഷനല്‍ ഓപറേഷനല്‍ മാനേജരുമായി കൂടിക്കാഴ്ച നടത്തി.

സ്‌പെഷല്‍ ട്രെയിന്‍ സര്‍വിസ് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് നിര്‍ദേശം അയക്കുമെന്ന് ഡി.ഒ.എം ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. കൊച്ചുവേളി-യശ്വന്ത്പുര്‍ ഗരീബ് രഥ് എക്സ്പ്രസിന് കര്‍മലാരം സ്റ്റേഷനിലും ഹെബ്ബാള്‍ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിന്റെ നീളംകൂട്ടല്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ഹെബ്ബാളിലും സ്റ്റോപ് അനുവദിക്കുമെന്ന് ഡി.ഒ.എം അറിയിച്ചു.

മൈസൂരു-കൊച്ചുവേളി എക്‌സ്പ്രസ് ഉച്ചക്ക് രണ്ടിനു ശേഷം മൈസൂരുവില്‍നിന്ന് പുറപ്പെടുന്നതു സംബന്ധിച്ച്‌ ആലോചിച്ചു തീരുമാനമുണ്ടാക്കാമെന്നും ഡിവിഷനല്‍ ഓപറേഷനല്‍ മാനേജര്‍ നിവേദകസംഘത്തിന് ഉറപ്പുനല്‍കി. കോഓഡിനേറ്റര്‍ മെറ്റി കെ. ഗ്രേസ്, ട്രഷറര്‍ പി.എ. ഐസക്, അഡ്വ. വിജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നിലവില്‍ ക്രിസ്മസ് അവധിക്കാലത്തേക്ക് നാട്ടിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. സ്വകാര്യബസുകളില്‍ അവധിക്കാലങ്ങളില്‍ കൊള്ള നിരക്ക് ഈടാക്കുന്നതിനാല്‍ പ്രവാസികള്‍ വന്‍ തുക മുടക്കേണ്ട സാഹചര്യമാണ്. സ്വകാര്യ ബസുകളുടെ കൊള്ള തടയാന്‍ നടപടികളുണ്ടാവുമെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് അറിയിപ്പ് നല്‍കുന്നതല്ലാതെ ഒരു നടപടിയും ഇക്കാര്യത്തില്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല

കരട് നിയമഭേദഗതിയുമായി കേന്ദ്രം; മൃഗങ്ങളെ കൊന്നാല്‍ അഞ്ചുവര്‍ഷം അഴിയെണ്ണാം

ന്യൂഡല്‍ഹി: മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതിന് നിയമഭേദഗതി.മൃഗങ്ങള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും മറ്റു ക്രൂരകൃത്യങ്ങള്‍ക്കും മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. കൊലപ്പെടുത്തിയാല്‍ അഞ്ചുവര്‍ഷം വരെയാണ് തടവുശിക്ഷ. ഇതുള്‍പ്പെടെ 61 ഭേദഗതികളാണ് 1960ലെ മൃഗസംരക്ഷണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.

ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വ്യവസായ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (ഭേദഗതി) ബില്ലില്‍ ഡിസംബര്‍ ഏഴുവരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. കരട് അന്തിമമായാല്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

മൃഗങ്ങള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍, അവയവങ്ങള്‍ ഛേദിക്കല്‍, മുറിവേല്‍പ്പിക്കല്‍, മാരകമായ മരുന്നുകള്‍ കുത്തിവയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ക്രൂരകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി.ദാരുണമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് 50,000 മുതല്‍ 75,000 രൂപ വരെ അല്ലെങ്കില്‍ കുറ്റകൃത്യത്തിന്‍റെ സ്വഭാവം അനുസരിച്ച്‌ മജിസ്ട്രേറ്റിനു പിഴ ഈടാക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group