ബെംഗളൂരു∙ ഹുബ്ബള്ളിക്കു സമീപം പാത ഇരട്ടിപ്പിക്കൽ നടക്കുന്നതിനാൽ കൊച്ചുവേളി–ഹുബ്ബള്ളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12778) 16നു റാണിബെന്നൂർ വരെ മാത്രമേ സർവീസ് നടത്തൂ. റാണിബെന്നൂരിനും ഹുബ്ബള്ളിക്കും ഇടയിൽ സർവീസ് നടത്തില്ലെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നത് തെറ്റല്ല’ : സുപ്രീംകോടതി
ന്യൂഡല്‍ഹി: മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ഭക്ഷണത്തിന് വേണ്ടി ലബോറട്ടറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാംസത്തിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി.ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ട ശേഷം ഹരജി പിന്‍വലിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.മൃഗങ്ങള്‍ക്കെതിരായ അതിക്രമം നിരോധിക്കുന്ന നിയമം മൃഗങ്ങളെ ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നത് അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി.
അങ്ങനെയുള്ള നിയമനിര്‍മാണത്തിന് വിരുദ്ധമായ ഒരു നയം എങ്ങനെ സ്വീകരിക്കാനാകുമെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു.’മൃഗങ്ങളോട് ഒരു ക്രൂരതയും പാടില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. ഇത് മൃഗങ്ങള്‍ക്കെതിരായ അതിക്രമം നിരോധിക്കുന്ന നിയമത്തിലാണ് വരുന്നത്. എന്നാല്‍, ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നത് ഈ നിയമം അനുവദിക്കുന്നുണ്ട്. അപ്പോള്‍ നിങ്ങള്‍ കോടതിയോട് എന്താണ് ചോദിക്കുന്നത്? നിലവിലുള്ള നിയമത്തിനെതിരെ സര്‍ക്കാര്‍ ഒരു നയം സ്വീകരിക്കണമെന്നാണോ? ഏകപക്ഷീയമോ ഭരണഘടനാ വിരുദ്ധമോ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമോ ആണെങ്കില്‍ മാത്രമേ നിയമത്തെ ചോദ്യം ചെയ്യാനാകൂ’ -കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ മാംസം ഭക്ഷിക്കുന്ന വലിയ ജനവിഭാഗത്തെ പരിഗണിക്കുമ്ബോള്‍ മാംസഭക്ഷണം നിരോധിക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. എന്നാല്‍, നിരോധിക്കണമെന്ന ആവശ്യമല്ല ഉയര്‍ത്തുന്നതെന്നും ലാബില്‍ നിര്‍മിക്കുന്ന മാംസം പോലെ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നാണ് ആവശ്യമെന്നും ഹരജിക്കാരന്‍ പറഞ്ഞു.ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഹരജി നല്‍കാന്‍ വിഷയം ആരുടെ മൗലികാവകാശത്തെയാണ് ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. ഹരജി പിന്‍വലിക്കാന്‍ നിര്‍ദേശിക്കുന്നതായും കോടതി വ്യക്തമാക്കി.