Home Featured ‘വന്‍ വിലക്കുറവില്‍ അടുക്കള ഉപകരണങ്ങള്‍’ : വനിതാദിന സന്ദേശത്തിന് മാപ്പ് പറഞ്ഞ് ഫ്‌ളിപ്കാര്‍ട്ട്.

‘വന്‍ വിലക്കുറവില്‍ അടുക്കള ഉപകരണങ്ങള്‍’ : വനിതാദിന സന്ദേശത്തിന് മാപ്പ് പറഞ്ഞ് ഫ്‌ളിപ്കാര്‍ട്ട്.

വനിതാ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് അയച്ച വിവാദ സന്ദേശത്തിന് മാപ്പ് പറഞ്ഞ് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ട്. ‘ഈ വനിതാദിനമാഘോഷിക്കൂ, 299 രൂപയില്‍ തുടങ്ങുന്ന അടുക്കള ഉപകരണങ്ങള്‍ സ്വന്തമാക്കൂ’ എന്നതായിരുന്നു സന്ദേശം.

സ്ത്രീകളെ അടുക്കളയുമായി ബന്ധപ്പെടുത്തി മാത്രം വിശേഷിപ്പിക്കുന്നത് പഴഞ്ചന്‍ ചിന്താഗതിയാണെന്നും അത് ശരിയല്ലെന്നും ട്വിറ്ററിലടക്കം ഇതിനെത്തുടര്‍ന്ന് വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നു. സ്ത്രീകളെ പാചകത്തിനോടും അടുക്കളയോടും തുല്യപ്പെടുത്തുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം നിന്ദ്യമാണെന്നും വളരെയധികം പ്രകോപനകരമാണെന്നുമാണ് പലരും ചൂണ്ടിക്കാണിച്ചത്.

ഇതോടെ മാപ്പ് പറഞ്ഞ് കമ്പനി രംഗത്തെത്തുകയായിരുന്നു. ഞങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും ആരുടെയും വികാരത്തെ ഹനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി ട്വിറ്ററില്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group