ലോകത്തിലെ ഏറ്റവും സമ്ബന്നരായ അഭിനേതാക്കളുടെ പട്ടികയില്‍ ഹോളിവുഡ് താരങ്ങളായ ടോം ക്രൂസ്, ജോര്‍ജ് ക്ലൂണി എന്നിവരെ പിന്തള്ളി ഷാരൂഖ് ഖാന്‍.വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ ട്വിറ്ററില്‍ പങ്കിട്ട പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ നടന്‍ ഷാരൂഖ് ഖാന്‍ ആണ്. ഒരു ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അമേരിക്കന്‍ സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനും നടനും എഴുത്തുകാരനും നിര്‍മ്മാതാവുമായ ജെറി സീന്‍ഫെല്‍ഡാണ് ഒന്നാം സ്ഥാനത്ത്.
ഒരു ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ടൈലര്‍ പെറി രണ്ടാം സ്ഥാനത്തും നടനും മുന്‍ ഗുസ്തി താരവുമായ ഡ്വെയ്ന്‍ ജോണ്‍സണ്‍ 800 മില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തുമാണ്. 770 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഷാരൂഖ് ഖാന്‍ നാലാം സ്ഥാനത്താണ്. യഥാക്രമം ടോം ക്രൂസിനെയും ജോര്‍ജ് ക്ലൂണിയെയും പിന്തള്ളിയാണ് ഷാരൂഖ് ഖാന്‍ നാലാം സ്ഥാനത്തെത്തിയത്. നിലവില്‍ ടോം ക്രൂസ് അഞ്ചാം സ്ഥാനത്തും ജോര്‍ജ് ക്ലൂണി എട്ടാം സ്ഥാനത്തുമാണ്.
പത്താനാണ് ഷാരൂഖ് ഖാന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ജനുവരി ഇരുപത്തിയഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താന്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് റിലീസിനൊരുങ്ങുന്നത്. ഇതുവരെ കാണാത്ത ഒരു ആക്ഷന്‍ സീക്വന്‍സിലാണ് ചിത്രത്തില്‍ ഷാരൂഖും ദീപിക പദുക്കോണും ജോണ്‍ ഏബ്രഹാമും എത്തുകയെന്നാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്ന സൂചന. അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ജവാന്‍’, രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ‘ഡങ്കി’ എന്നിവയാണ് ഷാരൂഖ് ഖാന്റെ പുതുതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.
ഷവര്‍മ ഉണ്ടാക്കാനായി എത്തിച്ച 500 കിലോ പഴകിയ ഇറച്ചി കൊച്ചിയില്‍ പിടികൂടി
കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്.കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്യത്തിലായിരുന്നു പരിശോധന.തമിഴ്നാട്ടില്‍ നിന്നാണ് അഴുകിയ കോഴിയിറച്ചി കൊണ്ടുവരുന്നത് എന്നാണ് വിവരം. പിടിച്ചെടുത്ത മാംസവും അഴുകി തുടങ്ങിയിരുന്നുവെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.
പരിശോധനയില്‍ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്.പാലക്കാട് സ്വദേശി ജുനൈസിന്‍റേതാണ് സ്ഥാപനം. സ്ഥാപനത്തില്‍ അഞ്ച് ജീവനക്കാരുണ്ടായിരുന്നുവെങ്കിലും നടത്തിപ്പുകാര്‍ ആരും പരിശോധന നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്നില്ല.ഫുഡ് ലൈസന്‍സ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.പിടിച്ചെടുത്ത ഇറച്ചി നശിപ്പിക്കുമെന്നും സ്ഥാപനത്തിന്‍റെ നടത്തിപ്പുകാര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആറ് മാസമായി ഈ സ്ഥാപനത്തില്‍ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്യുന്നുണ്ട്. ഇന്ന് രാവിലെയും ഇവിടെ നിന്നും കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് ഇറച്ചി കൊണ്ടുപോയിരുന്നുവെന്ന് ജീവനക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.