ബെംഗളുരു: നഗരത്തിൽ12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. ഇത്തരത്തിൽ 348 കേസുകളാണ് കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തത്. നഗരത്തിൽ ആകെ 811 കുട്ടികളെ തട്ടിക്കൊണ്ടു പോയതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളെക്കാൾ ഉയർന്ന കണകാണിത്.സംസ്ഥാനത്ത് ആകെ 40,827 കുട്ടികളെയാണ് തട്ടി കൊണ്ടുപോയത്. ഇതിൽ 32,120 പേരെ രക്ഷപ്പെടുത്തി.
രേഖകള്‍ കൈയില്‍ കൊണ്ടുനടക്കേണ്ട, ‘ചുമ്മാ’ ഡിജിലോക്കര്‍ കാണിച്ചാല്‍ മതി; രേഖകള്‍ അപ്ലോഡ് ചെയ്യുന്നവിധം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ യുഗത്തില്‍ രേഖകള്‍ കൈയില്‍ കൊണ്ടുനടക്കേണ്ടതില്ല.ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക്, പാന്‍ കാര്‍ഡ്, ആധാര്‍ തുടങ്ങി എല്ലാ പ്രധാനപ്പെട്ട രേഖകളും ഡിജിറ്റലായി സൂക്ഷിക്കുന്നതിന് സംവിധാനമുണ്ട്. ഈ സേവനം നല്‍കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഡിജിലോക്കര്‍ ആവിഷ്‌കരിച്ചത്.ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ എവിടെയും സ്വീകരിക്കും.
അതിനാല്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്ന സമയം അസല്‍ കോപ്പി കാണിക്കുന്നതിന് പകരം ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖ കാണിച്ചാല്‍ മറ്റു തടസങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കും.ക്ലൗഡ് ബെയ്‌സ്ഡ് പ്ലാറ്റ്‌ഫോമിലാണ് ഡിജിലോക്കറില്‍ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ രേഖകള്‍ സുരക്ഷിതമാണ്. ഡിജിലോക്കറില്‍ രേഖകള്‍ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കും. റെയില്‍വേയില്‍ പോലും ഡിജിലോക്കറില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഡിജിറ്റല്‍ ആധാറും ഡ്രൈവിങ് ലൈസന്‍സും സ്വീകരിക്കുന്നുണ്ട്.
ഡിജിലോക്കറില്‍ രേഖകള്‍ അപ്ലോഡ് ചെയ്യുന്ന വിധം:digilocker.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകവെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യുകമൊബൈല്‍ നമ്ബര്‍ അടക്കം ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്ആധാര്‍ നമ്ബറുമായി ഡിജിലോക്കറിനെ ബന്ധിപ്പിക്കുകഅപ്ലോഡ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുകതുടര്‍ന്ന് സേവ് ചെയ്യുകപിഎന്‍ജി, ജെപിഇജി, പിഡിഎഫ് ഫോര്‍മാറ്റിലുള്ള ഫയലുകള്‍ മാത്രമേ അപ്ലോഡ് ചെയ്യാന്‍ സാധിക്കൂഅപ്ലോഡ് ചെയ്ത ഫയല്‍ എഡിറ്റ് ചെയ്യാനും സാധിക്കുംഅപ്ലോഡ് ചെയ്യാന്‍ കഴിയുന്ന രേഖകള്‍ ചുവടെ:ഡിജിറ്റല്‍ ആധാര്‍ കാര്‍ഡ് നമ്ബര്‍ ഡ്രൈവിങ് ലൈസന്‍സ്ആര്‍സി ബുക്ക്പാന്‍ കാര്‍ഡ്.