Home Featured ബംഗളൂരു: സ്‌മോക്ക് ബിസ്‌കറ്റ് കഴിച്ച കുട്ടി അവശനായതിന് പിന്നാലെ കട അടപ്പിച്ച്‌ അധികൃതർ.

ബംഗളൂരു: സ്‌മോക്ക് ബിസ്‌കറ്റ് കഴിച്ച കുട്ടി അവശനായതിന് പിന്നാലെ കട അടപ്പിച്ച്‌ അധികൃതർ.

ബംഗളൂരു: സ്‌മോക്ക് ബിസ്‌കറ്റ് കഴിച്ച കുട്ടി അവശനായതിന് പിന്നാലെ കട അടപ്പിച്ച്‌ അധികൃതർ. കർണാടകയിലെ ദാവനഗരെയിലാണ് സംഭവമുണ്ടായത്.പിന്നാലെ കടയുടമയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ലിക്വിഡ് നൈട്രജൻ കൊണ്ടുണ്ടാക്കിയ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുട്ടി അവശനായത്.ഒരു പ്രദർശനം നടക്കുന്നയിടത്തായിരുന്നു സ്‌മോക്ക് ബിസ്‌കറ്റ് വിറ്റിരുന്നത്.

ഇവിടെ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടി സ്‌മോക്ക് ബിസ്‌കറ്റ് വാങ്ങി കഴിക്കുന്നതിന്റെയും പിന്നാലെ ഉച്ചത്തില്‍ കരയുന്നതിന്റെയും അവശനാകുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു പേപ്പർ കപ്പിലാണ് പുകനിറഞ്ഞ ഭക്ഷണം വഴിയോരക്കച്ചവടക്കാരൻ കുട്ടിക്ക് നല്‍കുന്നത്. ഇത് കഴിച്ചതിന് പിന്നാലെതന്നെ കുട്ടി അത് തുപ്പിക്കളയുകയും അസ്വസ്ഥത പ്രകടിപ്പിച്ച്‌ കരയുകയും ചെയ്യുന്നു. തുടർന്ന് കുട്ടി ബോധരഹിതനാവുകയും കുട്ടിയുടെ മാതാപിതാക്കള്‍ പെട്ടെന്നുതന്നെ വെള്ളവും മറ്റും നല്‍കി കുട്ടിയെ പരിചരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ശീതികരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ലിക്വിഡ് നൈട്രജൻ. ഇത് ഉപയോഗിച്ചാണ് സ്‌മോക്ക് ബിസ്‌കറ്റ് തയ്യാറാക്കുന്നത്. ഇത് നേരിട്ട് കഴിക്കുന്നത് വായിലും തൊണ്ടയിലും അന്നനാളത്തിലും ആമാശയത്തിലും ഗുരുതരമായ മുറിവുകള്‍ ഉണ്ടാകുന്നതിന് കാരണമാവുന്നു.ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്ന ഇവയ്ക്ക് -196 ഡിഗ്രി സെല്‍ഷ്യസില്‍വരെ എത്താൻ സാധിക്കുന്നു. ത്വക്ക് അലർജികള്‍, വായില്‍ പൊള്ളല്‍, വയറുവേദന, ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം എന്നിവയ്ക്കും ലിക്വിഡ് നൈട്രജൻ കാരണമാവുന്നു.പലരും ലിക്വിഡ് നൈട്രജനെ ഡ്രൈ ഐസുമായി തെറ്റിദ്ധരിക്കാറുണ്ട്. ഇവ രണ്ടും മനുഷ്യശരീരത്തിന് ഹാനികരമാണ്. ആഹാരം തയ്യാറാക്കുമ്ബോഴും ആഹാരത്തിലും ഇവ ഫ്രീസിംഗ് ഏജന്റായി ഉപയോഗിക്കുമെങ്കിലും നേരിട്ട് കഴിക്കാനോ ശരീരത്തില്‍ നേരിട്ട് പ്രയോഗിക്കാനോ പാടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group