Home Featured എയ്റോ ഇന്ത്യ പരിശീലനം: ബംഗളൂരു വിമാനത്താവളം പകല്‍ അടച്ചിടും

എയ്റോ ഇന്ത്യ പരിശീലനം: ബംഗളൂരു വിമാനത്താവളം പകല്‍ അടച്ചിടും

ബംഗളൂരു: എയ്റോ ഇന്ത്യ വ്യോമ പ്രദര്‍ശന പരിശീലനം നടക്കുന്നതിനാല്‍ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള പകല്‍ സര്‍വിസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.ബുധനാഴ്ച രാവിലെ ഒമ്ബതു മുതല്‍ സൈനിക വിമാനങ്ങളുടെ പരിശീലന പറക്കല്‍ ആരംഭിക്കും.യെലഹങ്ക വ്യോമസേന വിമാനത്താവളത്തില്‍ ഫെബ്രുവരി 13 മുതല്‍ 17 വരെയാണ് എയ്റോ ഇന്ത്യ പ്രദര്‍ശനം. അതിനാല്‍ ബുധനാഴ്ച മുതല്‍ ഫെബ്രുവരി 17 വരെയുള്ള ദിവസങ്ങളില്‍ പകല്‍ ചില സമയങ്ങളില്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാന സര്‍വിസുകളുണ്ടാവില്ല.

ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ ഒമ്ബതു മുതല്‍ ഉച്ചക്ക് 12 വരെയും ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ട് അഞ്ചുവരെയുമാണ് നിയന്ത്രണം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒമ്ബതു മുതല്‍ ഉച്ചക്ക് 12 വരെയും 14, 15 തീയതികളില്‍ ഉച്ചക്ക് 12 മുതല്‍ ഉച്ചക്ക് 2.30 വരെയും 16,17 തീയതികളില്‍ 9.30 മുതല്‍ ഉച്ചക്ക് 12 വരെയും രണ്ടു മുതല്‍ വൈകീട്ട് അഞ്ചുവരെയുമാണ് നിയന്ത്രണം. പുതുക്കിയ വിമാന സര്‍വിസ് സമയം അതത് വിമാനക്കമ്ബനികള്‍ അറിയിക്കും.

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളില്‍ വിനോദ സഞ്ചാരം തടയണം; സുപ്രീം കോടതി ഉന്നതാധികാര സമിതി

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശം.ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് കടുവാ സംരക്ഷണ മേഖലയില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം വന്നത്. വന്യജീവി സങ്കേതങ്ങള്‍, കടുവാ സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ സഫാരികളും മൃഗശാലകളും സ്ഥാപിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് സമിതി നിര്‍ദേശിക്കുന്നത്.

അല്ലെങ്കില്‍ ഈ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതി പറയുന്നു.കടുവാ സംരക്ഷണ മേഖല ഉള്‍പ്പടെയുള്ള വന്യജീവി സങ്കേതങ്ങളില്‍ സഫാരികളും മൃഗശാലകള്‍ക്കും സ്ഥാപിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്ന റിപ്പോര്‍ട്ട് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി കഴിഞ്ഞ മാസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, വിക്രം നാഥ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ബുധനാഴ്ചയാണ് സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട് പരിഗണിക്കുക.

ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് സംരക്ഷിത വനമേഖലയോട് ചേര്‍ന്ന് മൃഗശാലകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കുന്നത്. 1980ലെ വനസംരക്ഷണ നിയമത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുമുണ്ട്. 2012, 2016, 2019 എന്നീ വര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. മൃഗശാലകളുടെ രൂപീകരണം സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന വിധത്തിലാവരുതെന്നും പാനല്‍ വ്യക്തമാക്കി. നാഷണല്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാനാണ് പാനല്‍ നിര്‍ദേശിക്കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group