Home Featured ഖര്‍ഗെയുടെ പ്രമോഷന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസിൽ പുതിയ കരുനീക്കങ്ങൾ

ഖര്‍ഗെയുടെ പ്രമോഷന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസിൽ പുതിയ കരുനീക്കങ്ങൾ

ബെംഗളൂരു: മല്ലികാര്‍ജ്ജുൻ ഖര്‍ഗെ എഐസിസി  അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ പുതിയ കരുനീക്കങ്ങള്‍. ദളിത് വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി അവകാശവാദം ഉന്നയിച്ച് വടക്കന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. 

ഖര്‍ഗെയുടെ വിശ്വസ്തനും മുന്‍ ഉപമുഖ്യമന്ത്രിയുമായ പരമേശ്വരയുടെ പേരാണ് ഒരു വിഭാഗം ഉയര്‍ത്തിയത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടത് കര്‍ണാടകത്തിന്‍റെ ഭാഗ്യമാണെന്ന് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

അഞ്ച് പതിറ്റാണ്ട് വടക്കന്‍ കര്‍ണാടകയുടെ മുഖമായി സഭയിലുണ്ടായിരുന്ന മുതിര്‍ന്ന ദളിത് നേതാവാണ് ഖര്‍ഗെ. മൂന്ന് തവണ കൈയ്യെത്തും ദൂരെ മുഖ്യമന്ത്രിക്കസേര  
അദ്ദേഹത്തിന് നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന കല്യാണ കര്‍ണാടകയില്‍ ബിജെപി പിടിമുറുക്കിയത് ദളിത് വിഭാഗത്തെ തഴഞ്ഞുവെന്ന വികാരം വോട്ടാക്കിയാണ്. ഈ നിരാശയും അകലച്ചയും ഖര്‍ഗെ അധ്യക്ഷ സ്ഥാനത്ത് എത്തിയതോടെ അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് വടക്കന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. 

സംസ്ഥാന ഘടകത്തിലും അധികാരസമവാക്യങ്ങളിലും മാറ്റം വരുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി അവകാശവാദം ഉന്നയിച്ച് ഒരുവിഭാഗം രംഗത്തെത്തിയത്. ദളിത് നേതാവും മുന്‍ഉപമുഖ്യമന്ത്രിയും ഖര്‍ഗെയുടെ വിശ്വസ്ഥനുമായ ജി പരമേശ്വരയുടെ പേരാണ് ഇപ്പോൾ ഉയര്‍ന്നു വരുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാൻ ഡികെ ശിവകുമാറും സിദ്ധരാമ്മയ്യയും തമ്മിൽ ചരടുവലികള്‍ നടക്കുന്നതിനിടെയാണ് പുതിയ നീക്കം. 

ഖര്‍ഗെയുടെ സാന്നിദ്ധ്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് കര്‍ണാടക സന്ദര്‍ശനത്തിനിടെ നേതൃത്വത്തോട് സോണിയ വിശദീകരിച്ചിരുന്നു. ഖര്‍ഗെയെ മുൻനിര്‍ത്തി പിന്നാക്ക വിഭാഗങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകണമെന്നും നിര്‍ദേശിച്ചിരുന്നു. തങ്ങൾക്കിടയിൽ ഭിന്നതയില്ലെന്നും ഖര്‍ഗെയെ ഒറ്റക്കെട്ടായി പിന്തുണച്ച ഘടകമാണ് കര്‍ണാടകയിലേത് എന്നുമാണ് സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നത്. സംസ്ഥാനത്തെ വിഭാഗീയതകളില്‍ നിന്നെല്ലാം ഇതുവരെ ഖര്‍ഗെ അകലംപാലിച്ചിരുന്നു. കര്‍ണാടകയിൽ നിന്നുള്ള പ്രമുഖ ദേശീയനേതാവായി ഖര്‍ഗെ മാറുമ്പോൾ  കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനൊപ്പം ജെഡിഎസ്സും കരുതലിലാണ്.

ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ടം നി​രോ​ധി​ച്ചു​കൊ​ണ്ട് ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ ബി​ല്ല് പാ​സാ​ക്കി

ചെ​ന്നൈ: ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ടം നി​രോ​ധി​ച്ചു​കൊ​ണ്ട് ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ ബി​ല്ല് പാ​സാ​ക്കി.ഈ ​വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ ഇ​റ​ക്കി ഒ​ക്ടോ​ബ​റി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വ​ച്ച ഓ​ര്‍​ഡി​ന​സി​ന് പ​ക​ര​മാ​ണ് ബി​ല്ല് പാ​സാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്ത് ബി​ല്ല് നി​യ​മ​മാ​കു​ന്ന​തോ​ടെ ചൂ​താ​ട്ട​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന എ​ല്ലാ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍​ക്കും നി​രോ​ധ​നം വ​രും. ചൂ​താ​ട്ടം ന​ട​ത്തു​ന്ന​വ​ര്‍​ക്കും ക​ളി​ക്കു​ന്ന​വ​ര്‍​ക്കും മൂ​ന്ന് വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ​യാ​ണ് ബി​ല്‍ ശുപാര്‍ശ ചെ​യ്യു​ന്ന​ത്.

ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഇ​ത്ത​രം ഗെ​യി​മിം​ഗ് സൈ​റ്റു​ക​ളി​ലേ​ക്കും ആ​പ്പു​ക​ളി​ലേ​ക്കും പ​ണം ന​ല്‍​ക​രു​തെ​ന്നും ബി​ല്ലി​ല്‍ വ്യക്തമാക്കുന്നുണ്ട്.

ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ട​ത്തി​ന്‍റെ വ​ല​യി​ല്‍​പ്പെ​ട്ട് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ തീരുമാനം എടുത്തത്. ഇ​തേ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ജ​സ്റ്റീ​സ് കെ. ​ച​ന്ദ്രു അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​രു​ന്നു.

You may also like

error: Content is protected !!
Join Our WhatsApp Group