ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വെള്ളിയാഴ്ച കർണാടകത്തിൽ പ്രചാരണം നടത്തും. ഉച്ചയ്ക്ക് 12.30-ന് കലബുറഗിയിലെ നൂതൻ വിദ്യാലയ മൈതാനത്തും വൈകീട്ട് അഞ്ചിന് ബസവകല്യാണിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഏപ്രിൽ 15-ന് ബെംഗളൂരുവിലെത്തുന്നുണ്ട്. വൈകീട്ട് നാലിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ വിവിധ മേഖലകളിൽ പ്രാഗല്‌ഭ്യം തെളിയിച്ചവരുമായി സംവദിക്കും.
ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍.
ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുള്ളത്.ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളെല്ലാം മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നും പ്രവര്‍ത്തനാനുമതി നേടണം. തിരക്കനുസരിച്ച് നിരക്കില്‍ വ്യത്യാസം വരുത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിരക്കില്‍ കൂടരുത് എന്നിവയാണ് വ്യവസ്ഥകള്‍.കൂടാതെ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരോ, ലഹരിക്കേസിലെ പ്രതികളായിട്ടുള്ളവരെയോ ഡ്രൈവര്‍മാരാക്കരുത് എന്നും സര്‍ക്കാര്‍ അറിയിച്ചു. ഡ്രൈവര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ സേവനദാതാക്കള്‍ സൂക്ഷിക്കണം.
ഡ്രൈവര്‍മാര്‍ക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്. അതില്ലെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. സ്വകാര്യ കമ്ബനികള്‍ക്ക് പുറമേ സഹകരണ സംഘങ്ങള്‍ക്കും ഓണ്‍ലൈന്‍ ടാക്‌സി ആരംഭിക്കാം. അഞ്ചുവര്‍ഷത്തേക്കായിരിക്കും ലൈസന്‍സ്. സംസ്ഥാനത്ത് ഓഫീസ് ഉണ്ടാകണം. യാത്രക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡേറ്റ, ഇന്ത്യന്‍ സര്‍വറില്‍ സൂക്ഷിക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെടുമ്ബോള്‍ കൈമാറണം എന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.മതിയായ കാരണമില്ലാതെ ഡ്രൈവര്‍ യാത്ര നിരസിച്ചാല്‍ നിരക്കിന്റെ പത്തുശതമാനമോ പരമാവധി 100 രൂപയോ പിഴയായി ചുമത്താം.
ഇത് തിരികേ യാത്രക്കാരന്റെ അക്കൗണ്ടിലേക്ക് ലഭിക്കും. യാത്രക്കാരുടെ വിലയിരുത്തല്‍ അനുസരിച്ച് ഡ്രൈവര്‍ക്ക് റേറ്റിങ് നല്‍കാനും കഴിയും. യാത്രാ നിരക്കിന്റെ 80 ശതമാനം വാഹന ഉടമയ്ക്കും 18 ശതമാനം കമ്ബനിക്കും രണ്ടുശതമാനം സര്‍ക്കാരിനുമായിരിക്കും. അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. എട്ടുസീറ്റില്‍ താഴെയുള്ള വാഹനങ്ങളുപയോഗിച്ച് ഷെയര്‍ ടാക്‌സിയും നടത്താം എന്നും സര്‍ക്കാര്‍ നില്‍ക്കിയ വ്യവസ്ഥയില്‍ പറയുന്നുണ്ട്.