Home Featured വരള്‍ച്ച ദുരിതാശ്വാസത്തിനായി കര്‍ണാടകക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഖാര്‍ഗെ

വരള്‍ച്ച ദുരിതാശ്വാസത്തിനായി കര്‍ണാടകക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഖാര്‍ഗെ

വരള്‍ച്ച ദുരിതാശ്വാസത്തിനായി കര്‍ണാടകക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.കടുത്ത വരള്‍ച്ചയുടെ ആഘാതത്തില്‍ വലയുന്ന കര്‍ണാടകക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 18,171 കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം പാര്‍ലമെന്‍റില്‍ പറഞ്ഞു. 123 വര്‍ഷത്തിനിടയിലെ ഏറ്റവും രൂഷമായ വരള്‍ച്ചയാണ് കര്‍ണാടകയില്‍ അനുഭവപ്പെടുന്നതെന്നും 35,162 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നതെന്നും ശൂന്യവേളയില്‍ സഭയില്‍ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു. 40-90 ശതമാനം വരെ വിളകള്‍ നശിച്ചതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 18,171 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സഹായം അനുവദിക്കുന്നത് സംസ്ഥാനത്തിന്‍റെ സാഹചര്യം മെച്ചപ്പെടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജലസംഭരണികളിലെ ജലനിരപ്പ് ഭയാനകമാം വിധം താഴ്ന്ന നിലയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കുടിവെള്ള ക്ഷാമം ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പ്രളയത്തെത്തുറിച്ചും അദ്ദേഹം സംസാരിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനാല്‍ ജനങ്ങളുടെ പ്രശ്നത്തില്‍ ബി.ജെ.പിക്ക് ശ്രദ്ധയില്ലെന്നും അദ്ദേഹം ആരോപിച്ചു.

സഭയില്‍ സ്ത്രീ സുരക്ഷ വിഷയം ഉന്നയിക്കുകയും ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി കോണ്‍ഗ്രസ് നേതാവ് അമീ യാജ്‌നിക് പറഞ്ഞു. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്തിന്റെയും സമ്ബദ്‌വ്യവസ്ഥയുടെയും വികസനത്തെ ബാധിക്കുമെന്ന് അമീ യാജ്‌നിക് അഭിപ്രായപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group