കെജിഎഫ് സിനിമ റിലീസ് ചെയ്ത് നാളുകൾ ഏറെയായെങ്കിലും ഇപ്പോഴും സിനിമ ഉണ്ടാക്കിയ തരംഗം അവസാനിച്ചിട്ടില്ല എന്നതിന് നിരവധി തെളിവുകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഒരാൾ റോക്കി ഭായ് ആകാൻ വേണ്ടി നാല് സെക്യൂരിറ്റി ജീവനക്കാരെ കൊന്ന വാർത്ത പുറത്തുവന്നത്. ഇപ്പോഴിതാ വീണ്ടും ഒരു വാർത്ത കൂടി പുറത്ത് വരുന്നു. റോക്കി ഭായിയോടുള്ള സ്നേഹം മൂത്ത് ഗണേശ വിഗ്രഹത്തെ തന്നെ റോക്കി ഭായിയുടെ സ്റ്റൈലിലേക്ക് മാറ്റിയിരിക്കുകയാണ്.
സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനാണ് ഇത് വഴി തുറന്നിരിക്കുന്നത്.
സിനിമയിലെ റോക്കി ഭായിയെ പോലെ തന്നെ വേഷം ധരിപ്പിച്ച് കയ്യിൽ തോക്കുമായി നിൽക്കുന്ന ഗണേശ വിഗ്രഹമാണ് നിർമ്മിച്ചിരിക്കുന്നത്. പക്ഷേ, സിനിമയിലെ റോക്കി ഭായിയെ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ദൈവത്തെ റോക്കി ഭായി ആക്കിയതിൽ ആർക്കും അത്ര സന്തോഷം പോരാ. ഈ പ്രവൃത്തിയെ ദൈവത്തോടുള്ള അവഹേളനമായാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ഭൂരിഭാഗവും വിശേഷിപ്പിച്ചത്.

ഇത് അനാദരവ് ആണെന്നും ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ പാടില്ലായിരുന്നു എന്നുമാണ് തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിൽ റോക്കി ഭായി വെള്ള പിൻസ്ട്രിപ്പുള്ള സ്യൂട്ട് ധരിച്ച് ഭാരമേറിയ മെഷീൻ ഗണ്ണുകൊണ്ട് ഒരു പൊലീസ് സ്റ്റേഷൻ വെടിയുതിർത്ത് നശിപ്പിക്കുന്ന രംഗം ഉണ്ട്. ആ ജനപ്രിയ രംഗത്തിന് സമാനമായാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. വിഗ്രഹത്തിന്റെ അടിയിൽ KGF 2 എന്ന് എഴുതിയിട്ടുണ്ട്.
ഗണേശ വിഗ്രഹത്തിന്റെ റോക്കി ഭായി പരിവേഷം ആരുടെ ഭാവനയിൽ പിറന്നതാണ് എന്ന കാര്യം വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ ഈ ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചത്. തെന്നിന്ത്യൻ സിനിമകൾ വൻ വിജയമാകുമ്പോൾ അല്ലു അർജുന്റെയും മറ്റും ചിത്രങ്ങൾ ഇത്തരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത് വലിയ തരംഗവും ആകാറുണ്ട്. എന്നാൽ, റോക്കി ഭായി ഗെറ്റപ്പ് അല്പം കടന്നുപോയി എന്നാണ് എല്ലാവരുടെയും അഭിപ്രായം.
ഫേസ്ബുക് ലൈക്ക് കിട്ടാന്‍ ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസ്
ആഗ്ര: ഫേസ്ബുക്കില്‍ കൂടുതല്‍ ലൈക്ക് കിട്ടാനും ഫോളോവേഴ്‌സിനെ ആകര്‍ഷിക്കാനും ഭാര്യയുടെ നഗ്നചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത 28 കാരനെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ ഭാര്യയായ ഫിറോസാബാദ് സ്വദേശി 26 കാരിയുടെ പരാതിയിലാണ് നടപടി. കേസെടുത്തതിന് പിന്നാലെ യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
ഡല്‍ഹിയിലെ ഉത്തം നഗറില്‍ താമസിക്കുന്ന ഭര്‍ത്താവ് സര്‍ക്കസിലാണ് ജോലി ചെയ്യുന്നത്. പലപ്പോഴും തന്നെ വിഡിയോ കോള്‍ ചെയ്യാറുണ്ടെന്നും ഒരിക്കല്‍ കുളിക്കുമ്ബോള്‍ കോള്‍ ചെയ്ത് വീഡിയോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തുവെന്നും പരാതിക്കാരി പറഞ്ഞു. “എന്റെ ഭര്‍ത്താവ് ഒരു സോഷ്യല്‍ മീഡിയ അഡിക്റ്റാണ്, പക്ഷേ സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ ഇത്ര മോശം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് അത് നിരസിച്ചു’ -യുവതി പരാതിയില്‍ പറയുന്നു.
“ഭര്‍ത്താവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അവനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം’ -അവര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.ടി നിയമത്തിലെ സെക്ഷന്‍ 67 പ്രകാരം ജസ്രാന പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
“സ്ത്രീയുടെ അശ്ലീല ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാന്‍ ഉപയോഗിച്ച ഫേസ്ബുക്ക് പ്രൊഫൈലിന്റെ ലിങ്ക് ഞങ്ങള്‍ സൈബര്‍ സെല്ലിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. കേസ് വിശദമായി അന്വേഷിക്കുകയാണ്’ -ജസ്രാന സ്റ്റേഷന്‍ ഓഫിസര്‍ എ.പി. സിങ് പറഞ്ഞു. മൊഴി രേഖപ്പെടുത്താന്‍ ദമ്ബതികളെ ഉടന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്ന് പൊലീസ് സൂപ്രണ്ട് രണ്‍വിജയ് സിങ് പറഞ്ഞു.