Home Featured ‘കെജിഎഫ് 2’ ആമസോണ്‍ പ്രൈമില്‍ വാടകയ്‍ക്ക് കാണാം

‘കെജിഎഫ് 2’ ആമസോണ്‍ പ്രൈമില്‍ വാടകയ്‍ക്ക് കാണാം

യാഷ് നായകനായ ബ്ലോക് ബസ്റ്റര്‍ ചിത്രമാണ് ‘കെജിഎഫ് : ചാപ്റ്റര്‍ 2’. കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി പ്രശാന്ത് നീലിന്റെ  ‘കെജിഎഫ് 2’  പ്രദർശനം തുടരുകയാണ്. ‘കെജിഎഫ് രണ്ട്’ എന്ന ചിത്രത്തിന് ഒടിടി റൈറ്റ്‍സിലും ചിത്രത്തിന് മികച്ച തുകയാണ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസ് ചെയ്യും മുന്നേ തന്നെ ഓണ്‍ലൈനില്‍ ചിത്രം കാണാൻ അവസരം ഒരുക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ (KGF 2).

‘കെജിഎഫ് രണ്ട്’ എന്ന ചിത്രം 199 രൂപയ്‍ക്കാണ് വാടകയ്‍ക്ക് ലഭ്യമാകുക. പ്രൈം വരിക്കാര്‍ക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്‍ക്ക് ലഭ്യമാകും. കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമാകുക. സിനിമകള്‍ വാടകയ്‍ക്ക് എടുക്കുന്നവര്‍ക്ക് സിനിമ 30 ദിവസത്തേയ്‍ക്കാണ് കാണാൻ അവസരമുണ്ടാകുക. വാടകയ്ക്ക് എടുക്കുന്ന തീയതി തൊട്ട് ആ സിനിമ കാണാം.

വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ‘കെജിഎഫ് 2’ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ. പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍. ഛായാഗ്രഹണം ഭുവന്‍ ഗൗഡയാണ്. ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്‍ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.

‘കെജിഎഫ് ചാപ്റ്റര്‍ 2’ ഐമാക്സ് ഫോര്‍മാറ്റിലും റിലീസ് ചെയ്‍തിരുന്നു. ഒരു കന്നഡ ചിത്രത്തിന്‍റെ ആദ്യ ഐമാക്സ് റിലീസ് ആയിരുന്നു ഇത്. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തി എന്നതും ‘കെജിഎഫ് രണ്ടി’ന്റെ പ്രത്യേകതയാണ്.  ഏപ്രില്‍13ന് ആയിരുന്നു ചിത്രത്തിന്റെ  ഐമാക്സ് റിലീസ്.

കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്‍ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയ പ്രമുഖ താരങ്ങളും ‘കെജിഎഫ് രണ്ട്’ എന്ന ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group