കേരള, കർണാടക ആർടിസി ബസുകളിലേക്കുള്ള ക്രിസ്മസ് ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും. സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് 4500 രൂപ വരെ. തിരക്ക് കൂടുതലുള്ള ഡിസംബർ 22,33 ദിവസങ്ങളിൽ കൊച്ചിയിലേക്ക് സ്വകാര്യ എസി മൾട്ടി ആക്സിൽ ബസിൽ 4000-4500 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ സെപ്റ്റംബറിൽ തന്നെ വിറ്റഴിഞ്ഞിരുന്നു.
വിജയപുര-കോട്ടയം സ്പെഷൽ ട്രെയിൻ സീറ്റ് ബാക്കി
ശബരിമല തിരക്കു കണക്കിലെടുത്തു വടക്കൻ കർണാടകയിലെ വിജയപുരയിൽ നിന്ന് കോട്ടയത്തേ അനുവദിച്ച പ്രതിവാര സ്പെഷൽ ട്രെയിനിൽ ടിക്കറ്റ് സുലഭം. ഈ മാസം 21 മുതൽ ഫെബ്രുവരി 1 വരെയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരു വഴി കടന്നുപോകുന്ന ട്രെയിനിന് യെലഹങ്ക, കെആർപുരം സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്.
വിജയാപുര-കോട്ടയം സ്പെഷൽ എക്സ്പ്രസ് (07385) തിങ്കളാഴ്ചകളിൽ രാത്രി 11നു വിജയപുരയിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 2.20നു കോട്ടയത്തെത്തും. കോട്ടയം-വിജയാപുര സ്പെഷൽ (07386) ബുധനാഴ്ചകളിൽ വൈകിട്ട് 3.30നു കോ ട്ടയത്ത് നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 8.30നു വിജയപുരയിലെത്തും.
സ്വദേശ് ദര്ശന് ടൂറിസ്റ്റ് പാക്കേജുമായി ഐആര്‍സിടിസി
കോഴിക്കോട്: രാജ്യത്തെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് ലിമിറ്റഡ് (ഐആര്‍സിടിസി).അസ്തപുണ്യ യാത്ര എന്ന പേരിലാണ് പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ പാക്കേജ് അവതരിപ്പിക്കുന്നത്.റെയില്‍വേയുടെ പുതിയ സംരംഭമായ സ്വദേശ് ദര്ശന് ടൂറിസ്റ്റ് ട്രെയിനിന്റെ കേരളത്തില്‍നിന്നുള്ള ആദ്യ യാത്രയാണിത്.
തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നു ഡിസംബര്‍ 10 ന് പുറപ്പെടുന്ന പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ പത്തു ദിവസത്തെ യാത്രക്കു ശേഷം 20-ന് മടങ്ങിയെത്തും. യാത്രയില്‍ ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ള ഭാരതത്തിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രങ്ങളും പൈതൃക നിര്‍മിതികളും സന്ദര്‍ശിക്കാം.
ബുക്ക് ചെയ്യുന്നവര്‍ക്കു കൊച്ചുവേളി, എറണാകുളം, തൃശൂര്‍, പാലക്കാട് സ്റ്റേഷനുകളില്‍നിന്നു ട്രെയിനില്‍ കയറാം. ഇതിനു പുറമേ ഐആര്‍സിടിസി വിമാന സര്‍വീസുകളും ഒരുക്കുന്നുണ്ട്. ഡല്‍ഹി, ആഗ്ര, ജയ്പുര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ വിമാനയാത്ര പാക്കേജ് 19 ന് കോഴിക്കോട്ടുനിന്നും, ഡിസംബര്‍ മൂന്നിനു തിരുവനന്തപുരത്തുനിന്നും പുറപ്പെടും.
വിമാന ടിക്കറ്റുകള്‍, ഭക്ഷണത്തോടൊപ്പം ഹോട്ടല്‍ താമസം, യാത്രകള്‍ക്ക് എസി വാഹനം, ഐആര്‍സിടിസി ടൂര്‍ മാനേജറുടെ സേവനം, യാത്ര ഇന്‍ഷ്വറന്‍സ് തുടങ്ങിയവ ഉള്‍പ്പെടും. ദക്ഷിണേന്ത്യയിലെ ഏക ആഡംബര ടൂറിസ്റ്റ് ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റിന്റെ പ്രവര്‍ത്തനം 20നു പുനരാരംഭിക്കുമെന്നും ഐആര്‍സിടിസി അറിയിച്ചു.