ആലപ്പുഴ: കുഞ്ഞിന് വിഷം കൊടുത്തു കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂര്‍ ആല സ്വദേശിനി അതിഥി (24)യും ആറ് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവം നടന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെയാണ് കുഞ്ഞ് മരിച്ചത്. അതിഥിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്ബൂതിരി രണ്ട് മാസം മുന്‍പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ മനോ വിഷമത്തിലായിരുന്നു അതിഥിയെന്ന് ബന്ധുക്കള്‍ പറയുന്നു.