Home Featured ഇന്ധനനികുതി കുറയ്‌ക്കേണ്ടെന്ന് സി.പി.ഐ.എം; ‘ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും’

ഇന്ധനനികുതി കുറയ്‌ക്കേണ്ടെന്ന് സി.പി.ഐ.എം; ‘ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും’

by ടാർസ്യുസ്

സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്‌ക്കേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ സി.പി.ഐ.എം നേതൃത്വം ചുമതലപ്പെടുത്തി. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് തീരുമാനം.

കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച അധിക നികുതി പിന്‍വലിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. സ്‌പെഷ്യല്‍ എക്‌സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി ഡീസലിന് സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ല, എന്നാല്‍ ഒരു തവണ കുറയ്ച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട ധനമന്ത്രി പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്രം പറയുന്നത് എന്നും കുറ്റപ്പെടുത്തി. കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തിലും വിലകുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group