കാസറഗോഡ് ഗവണ്‍മെന്‍റ് ആശുപത്രിയിൽ നിന്നും സുഹൃത്തിന്‍റെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് പോയി വരികയായിരുന്ന കൈരളിപാറയിലെ വിനോദ് ടി. കെ, അനീഷ് കണ്ണോത്ത് എന്നിവരെയാണ് പെര്‍ളടുക്കത്ത് വച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്ക് പറ്റിയ വിനോദിന്റെ തലയിൽ 13 സ്റ്റിച്ചുകൾ ഉണ്ട്. കൂടെയുണ്ടായിരുന്ന അനീഷിന്റെ കർണ്ണപടം അടിച്ചുപ്പൊട്ടിച്ച നിലയിലും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഐഎം ബേഡകം ഏരിയ കമ്മിറ്റിയംഗം ചാളക്കാട് രാധാകൃഷ്ണന്‍, മുന്‍ കൊളത്തൂര്‍ ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ ഗോപാലകൃഷ്ണന്‍ കളവയല്‍, നിലവിലെ ലോക്കല്‍ സെക്രട്ടറി കുഞ്ഞികണ്ണന്‍ ചാളക്കാട്, ദിവാകരന്‍ പയറ്റിയാല്‍, എന്നിവരുടെ നേതൃത്വത്തില്‍ ദേശീയ പണിമുടക്കിന്‍റെ മറവില്‍ പെര്‍ളടുക്കത്തെ സി ഐ ടി യു – ചുമട്ട് തൊഴിലാളികളായ ബൈജു ചാളക്കാട്, സന്തോഷ് പെര്‍ളടുക്കം, അനീന്ദ്രന്‍, തുടങ്ങി പത്തോളം ആൾക്കാർ ചേര്‍ന്ന്
ഇരുമ്പു വടി അടക്കമുള്ള മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്ന്
പരിക്കേറ്റവർ പറഞ്ഞു. അനീഷ് കണ്ണോത്ത് മുന്‍ പാര്‍ട്ടി മെമ്പറും നിലവില്‍ കെട്ടിട നിര്‍മാണ തൊഴിലാളി വിഭാഗം
സി ഐ ടി യു പ്രവര്‍ത്തകനുമാണ്. സംഭവത്തില്‍ ബേഡകം പോലീസ് കേസ് എടുത്തു.