Home Featured 4 വയസിന് മുകളില്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം, കാറുകളില്‍ പ്രത്യേക സീറ്റ്; പുതിയ പരിഷ്കാരവുമായി ഗതാഗത കമ്മീഷണര്‍

4 വയസിന് മുകളില്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം, കാറുകളില്‍ പ്രത്യേക സീറ്റ്; പുതിയ പരിഷ്കാരവുമായി ഗതാഗത കമ്മീഷണര്‍

കേരള: സംസ്ഥാനത്ത് 4 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിർബന്ധമായി. 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കാറുകളില്‍ പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു.1-4 വരെയുള്ള കുട്ടികള്‍ക്ക് പിൻസീറ്റില്‍ പ്രത്യേക സീറ്റും 4-14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റാണ് നിര്‍ബന്ധമാക്കുക. 4-14 വയസ്സുവരെയുള്ള കുട്ടികളുടെ ഉയരത്തിന് അനുസരിച്ച്‌ സീറ്റ് തയ്യാറാക്കണമെന്നാണ് ഗതാഗത കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്.

ഇരുചക്ര വാഹനയാത്രയില്‍ കുട്ടികളെ രക്ഷിതാക്കളുമായി ബെല്‍റ്റ് ഉപയോഗിച്ച്‌ ബന്ധിപ്പിക്കുന്നത് അപകടം കുറയ്ക്കുമെന്നും ഗതാഗത കമ്മീഷണർ പറഞ്ഞു. ഇത് സംബന്ധിച്ച്‌ ഒക്ടോബർ നവംബർ മാസങ്ങളില്‍ പ്രചാരണവും മുന്നറിയിപ്പും നല്‍കും. ഡിസംബർ മാസം മുതല്‍ പിഴ ഈടാക്കും.

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാവുന്ന ഒരു തീവണ്ടി ഇന്ത്യയിലുണ്ട്! രാജ്യത്തെ ഏക സൗജന്യ തീവണ്ടിസര്‍വീസിന്റെ 75-ാംവാര്‍ഷികം

ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗതമാർഗമാണ് ട്രെയിൻ. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നതും ഈ ഗതാഗതം വഴിയാണ്. രാജ്യത്ത് ഒട്ടാകെ 13,000-ല്‍ അധികം ട്രെയിനുകളാണ് ദിനംപ്രതി സര്‍വീസ് നടത്തുന്നത്.ട്രെയിനില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരെ ടിക്കറ്റ് എക്സാമിനർമർമാർ പിടികൂടുന്നതും പഴിയൊടുക്കുന്നതുമൊക്കെ നാം പതിവായി കേള്‍ക്കുന്ന വാർത്തകളാണ്. എന്നാല്‍, യാത്രചെയ്യാൻ ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലാത്ത ഒരു ട്രെയിൻ സർവീസിനേപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെയൊന്ന് ഇന്ത്യയില്‍ പ്രവർത്തിക്കുന്നുണ്ട്.

ഭക്രാ- നംഗല്‍ ട്രെയിൻ സര്‍വീസാണ് രാജ്യത്ത് സൗജന്യയാത്ര അനുവദിക്കുന്ന ഏക തീവണ്ടി സർവീസ് കഴിഞ്ഞ 75 വര്‍ഷമായി ഈ റൂട്ടില്‍ ഓടുന്ന ട്രെയിനില്‍ യാത്രക്കാർ ടിക്കറ്റ് എടുക്കാതെയാണ് യാത്രചെയ്യുന്നത്. 27.3 കിലോമീറ്റര്‍ ദൈർഘ്യമുള്ളതാണ് ഈ പാത. 30 മിനിറ്റ് സമയമാണ് ഇത്രയും ദൂരം യാത്രചെയ്യാൻ വേണ്ടത്. ഇപ്പോള്‍ ഈ ട്രെയിന്‍ സർവീസിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.

നങ്കലില്‍നിന്ന് ഭക്രയിലെത്താന്‍ യാത്രാസൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത്, 1948-ലാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. ഭക്രാ- നംഗല്‍ ഡാമിന്‍റെ പണി നടന്നുകൊണ്ടിരുന്ന സമയം ആയതിനാല്‍ മെഷീനറികളും ആളുകളെയും റെയില്‍മാര്‍ഗം എത്തിക്കുകകൂടി ലക്ഷ്യമിട്ടാണ് ഈ സര്‍വീസ് ആരംഭിച്ചത്. സ്റ്റീം എഞ്ചിനുകളാണ് തുടക്ക കാലത്ത് ട്രെയിനില്‍ ഉപയോഗിച്ചിരുന്നത്.

പിന്നീട് 1953-ല്‍ മൂന്ന് ആധുനിക എഞ്ചിനുകള്‍ അമേരിക്കയില്‍നിന്ന് എത്തിക്കുകയായിരുന്നു.എല്ലാദിവസവും രാവിലെ 7.05-ന് നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.20-ന് ഭക്രയില്‍ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്ബോഴേക്ക് ഭക്രയിലെത്തും. ഇന്ത്യന്‍ റെയില്‍വേയുടെ മേല്‍നോട്ടത്തിലല്ല, ഭക്ര ബീസ് മാനേജ്‌മെന്റ് ബോര്‍ഡ് ആണ്‌ ഈ റെയില്‍വേ സര്‍വീസ് നടത്തുന്നത് എന്നതും സവിശേഷതയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group