Home Featured കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാനില്ല; കേരള ടൂറിസ്റ്റ് ബസുകള്‍ കര്‍ണാടകയിലേക്ക്

കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാനില്ല; കേരള ടൂറിസ്റ്റ് ബസുകള്‍ കര്‍ണാടകയിലേക്ക്

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കാനൊരുങ്ങി ഒരുവിഭാഗം ടൂറിസ്റ്റ് ബസുകള്‍. രജിസ്‌ട്രേഷന്‍ കര്‍ണാടകത്തിലേക്ക് മാറ്റി ഏകീകൃത നിറമെന്ന നിബന്ധന ഒഴിവാക്കാനാണ് തീരുമാനം. മാത്രമല്ല സംസ്ഥാനത്ത് തീവ്രതയേറിയ ലൈറ്റിനും ശബ്ദസംവിധാനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതെ സമയം ഈ കര്‍ശന വ്യവസ്ഥകള്‍ കര്‍ണാടകയിലില്ല.കര്‍ണാടക രജിസ്‌ട്രേഷന്‍ നേടിയ ബസുകള്‍ക്ക് കേരളത്തില്‍ നികുതിയടച്ചാല്‍ ഇവിടെയും ഓടാം.

ഏതാനും ബസുകള്‍ ഇതിനോടകം തന്നെ ഇത്തരത്തില്‍ കേരളത്തില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ നിയമങ്ങള്‍ പാലിക്കില്ലെന്നും ഓടാതിരുന്നാലും വെള്ളനിറം അടിക്കില്ലെന്നും ചില ബസുടമകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

2022 ഒക്ടോബറില്‍ വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേരുടെ ജീവനെടുത്ത അപകടത്തിനുശേഷമാണ് സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ നിറം, ശബ്ദസംവിധാനം എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കാനാകില്ല.

You may also like

error: Content is protected !!
Join Our WhatsApp Group