Home covid19 രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി വീണ്ടും കേരളം

രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി വീണ്ടും കേരളം

by മൈത്രേയൻ

ദില്ലി: മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കുത്തനെ കുറഞ്ഞു തുടങ്ങിയതോടെ രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി വീണ്ടും കേരളം. ഇന്നലെ പ്രതിദിന കേസുകള്‍ പതിനായിരം കടന്നത് കേരളത്തില്‍ മാത്രമാണ്. 10.22 ആണ് ഇന്നലെ കേരളത്തിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. രണ്ട് ദിവസമായി ടിപിആര്‍ മാറ്റമില്ലാതെ തുടരുകയാണ്. ടിപിആറും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്.

ഗോവയും മേഘാലയയുമാണ് ഇന്നലത്തെ കണക്കില്‍ തൊട്ടുപിന്നില്‍. എന്നാല്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയും കര്‍ണ്ണാടകവുമാണ് മുന്നില്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ശക്തമായ പ്രതിരോധമൊരുക്കി വ്യാപനം പിടിച്ചു നിര്‍ത്താനായതിനാലാണ് പ്രതിദിന കേസുകളുടെ എണ്ണം താഴേക്ക് വരുന്നതിന്റെ വേഗം സംസ്ഥാനത്ത് കുറഞ്ഞിരിക്കുന്നതെന്ന് ആരോഗ്യവിദഗദര്‍ വിശദീകരിക്കുന്നു. വ്യാപനം പാരമ്യത്തിലെത്തുന്നത് വൈകിച്ചതിന്റെ പ്രതിഫലനമാണ് ഇപ്പോഴുള്ളതെന്നാണ് വിലയിരുത്തല്‍.

തമിഴ്നാട്ടില്‍ ഇന്നലെ 8,183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 8,912 പേര്‍ക്കും കര്‍ണാടകയില്‍ 5,815 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 5,674 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,486 പേര്‍ക്കും ഒഡീഷയില്‍ 3,427 പേര്‍ക്കും ആസാമില്‍ 3,571 പേര്‍ക്കും തെലുങ്കാനയില്‍ 1,362 പേര്‍ക്കും ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികളാണുള്ളത്.

അതേസമയം രാജ്യത്ത് രണ്ടാം തരംഗം നിയന്ത്രണത്തിലായതോടെ വിവിധ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ്. ലോക്ക് ഡൗണ്‍ ഇന്നലെ അവസാനിപ്പിച്ച തെലങ്കാന ജൂലൈ ഒന്നിന് സ്കൂളുകള്‍ തുറക്കാനുള്ള നീക്കത്തിലാണ്. ക‍ര്‍ണാടകയും ഇന്നലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group