Home Featured കർണാടക,തമിഴ്നാട് അതിർത്തി കടക്കാൻ എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം

കർണാടക,തമിഴ്നാട് അതിർത്തി കടക്കാൻ എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം

by മൈത്രേയൻ

കോവിഡ് നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും യാത്ര ചെയ്യുവാന്‍ എന്തെല്ലാം രേഖകള്‍ ആവശ്യമാണ്.

കേരളത്തിലേക്ക് യാത്ര ചെയ്യാന്‍

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ അതിര്‍ത്തിയിലെ പരിശോധനാ കേന്ദ്രങ്ങളില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കണം വാക്‌സിന്‍ എടുക്കാത്തവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി സി പി ആര്‍ നെഗറ്റീവ് പരിശോധന ഫലം കരുതണം

തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യാന്‍

കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലങ്കില്‍72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി സി പി ആര്‍ നെഗറ്റീവ് ഫലം കൈവശം കരുതണം.

തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് വെബ്‌സൈറ്റായ https:// eregister.tnega.org/#/user/pass) – ല്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം.

കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യാന്‍

72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി സി പി ആര്‍ നെഗറ്റീവ് പരിശോധന ഫലം കൈവശം കരുതണം. രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ഇത് ബാധകമാണ്.

ശനി, ഞായര്‍ ദിവസങ്ങളില്‍ ചാമരാജനഗര്‍, മൈസൂര്, കുടക്, ദക്ഷിണ കണ്ണട എന്നീ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അടിയന്തര യാത്രകള്‍ മാത്രമാണ് ഈ ജില്ലകളിലൂടെ അനുവദിക്കുന്നത്.

കര്‍ണാടകത്തില്‍ രാത്രികാല കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ രാത്രി 9 മണി മുതല്‍ രാവിലെ അഞ്ചുവരെ അടിയന്തര യാത്രകള്‍ മാത്രമാണ് അനുവദിക്കുന്നത്.

തീവണ്ടിയിൽ എത്തുന്നവര്‍ ആര്‍ ടി സി പി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരെ സ്റ്റേഷനുകളില്‍ പരിശോധിനക്ക് വിധോയരാക്കും. പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ ഫലം നെഗറ്റിവ് ആകുന്നത് വരെ നിരീക്ഷണത്തില്‍ കഴിയണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group