തിരുവനന്തപുരം∙ നാലു വർഷ ഡിഗ്രി കോഴ്സിൽ ചേരുന്നവർക്ക് മൂന്നാം വർഷ പരീക്ഷ എഴുതി ബിരുദം നേടി പുറത്തു പോകാനും നാലാം വർഷ പരീക്ഷ പാസാകുന്നവർക്ക് ഓണേഴ്സ് ബിരുദം ലഭിക്കാനുമുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂട് ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയിൽ അവതരിപ്പിച്ചു. ഓണേഴ്സ് നേടുന്നവർ പിജി കോഴ്സിന് ഒരു വർഷം പഠിച്ചാൽ മതി. രണ്ടാം വർഷ പിജിക്കു ലാറ്ററൽ എൻട്രയിലൂടെ ഇവർക്ക് പ്രവേശനം നൽകും. നാലു വർഷ കോഴ്സിൽ പ്രോജക്ടുകൾക്കു പ്രാധാന്യം നൽകും. ഇപ്പോഴുള്ള മൂന്നുവർഷ കോഴ്സ് ഇനിയുണ്ടാവില്ല.
അടുത്ത അക്കാദമിക് വർഷം നടപ്പാക്കുന്ന പുതിയ ‘നാലു വർഷ – മൂന്നു വർഷ’ ബിരുദ കോഴ്സിന്റെ കരട് പാഠ്യപദ്ധതി ചട്ടക്കൂടാണ് ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യയോഗത്തിൽ അവതരിപ്പിച്ചത്. സമിതി അംഗങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ഒരാഴ്ച സമയം അനുവദിക്കും.യുജിസിയുടെ മാർഗനിർദേശം അനുസരിച്ചുള്ള പുതിയ ഘടനയാണ് പുതിയ ഡിഗ്രി കോഴ്സിനു നിലവിൽ വരിക. ഒന്നും രണ്ടും വർഷങ്ങളിൽ ഭാഷാ വിഷയങ്ങൾക്കു നൽകുന്ന അമിത പ്രാധാന്യം ഇല്ലാതാകും.
പകരം മുഖ്യ വിഷയത്തിനു പ്രാധാന്യം ലഭിക്കും. സയൻസ് പഠിക്കുന്നവർക്കു മറ്റു വിഷയങ്ങൾ കൂടി പഠിക്കാം. ആർട്സ് പഠിക്കുന്നയാളിനു സാങ്കേതിക വിഷയങ്ങളിൽ താൽപര്യമുണ്ടെങ്കിൽ പഠിക്കാം.കരിക്കുലം കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച കഴിഞ്ഞു വീണ്ടും യോഗം ചേർന്ന് പാഠ്യപദ്ധതി ചട്ടക്കൂടിന് അന്തിമ രൂപം നൽകും. ഇത് ഈ മാസം അവസാനത്തോടെ സർവകലാശാലകൾക്കു കൈമാറും. സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസ് ആണ് പാഠ്യപദ്ധതിയുടെ ഉള്ളടക്കം തീരുമാനിക്കുക.പാഠ്യപദ്ധതി രൂപകൽപനയിൽ വിദ്യാർഥി കേന്ദ്രീകൃത സമീപനം വളർത്തി എടുക്കണമെന്നു യോഗത്തിൽ മന്ത്രി ആർ.ബിന്ദു നിർദേശിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 28 വിദഗ്ധർ പങ്കെടുത്തു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ, കരിക്കുലം കമ്മിറ്റി ചെയർമാൻ ഡോ. സുരേഷ് ദാസ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, ഡോ.ഗംഗൻ പ്രതാപ്, ഡോ.എം.എസ്.രാജശ്രീ, ഡോ.മീന ടി.പിള്ള, ഡോ.അംബർ ഹബീബ്, ഡോ.കെ. ജി.ഗോപ്ചന്ദ്രൻ, ഡോ.നന്ദകുമാർ കളരിക്കൽ, ഡോ.എ.സന്തോഷ്, ഡോ.എ.പ്രവീൺ, ഡോ. സി. പത്മനാഭൻ, ഡോ.ഗബ്രിയേൽ സൈമൺ തട്ടിൽ, ഡോ. ആൽഡ്രിൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു
വിവാഹ വാഗ്ദാനം നല്കി 53കാരനില്‍ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍
പാലക്കാട്: വിവാഹ വാഗ്ദാനം നല്കി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര സ്വദേശിനി ശാലിനി(37)യാണ് അറസ്റ്റിലായത്.കല്പാത്തി സ്വദേശിയായ 53 വയസ്സുകാരന് നല്കിയ പുനര്‍ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ട് പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.മധ്യപ്രദേശില്‍ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നും പറഞ്ഞാണ് ശാലിനി 53കാരനെ ബന്ധപ്പെട്ടത്.
ഫോണില്‍ സൗഹൃദം സ്ഥാപിച്ചശേഷം സ്ഥിരം ജോലി ലഭിക്കാന്‍ പണം ആവശ്യമാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. പിന്നീടു പല കാരണങ്ങള്‍ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി.ഒടുവില്‍ നിശ്ചയിച്ച തീയതിയില്‍ വരന് വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെ പൊലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. കേസില്‍ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭര്‍ത്താവ് കുണ്ടുവംപാടം അമ്ബലപള്ളിയാലില് സരിന്‍കുമാര്‍ (38) മുന്‍പ് പിടിയിലായിരുന്നു.ഇരുവരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. . ഇവര്‍ ഒട്ടേറെ വിവാഹത്തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. എറണാകുളത്ത് നിന്നാണ് ശാലിനി അറസ്റ്റിലായത്.