Home covid19 ടിപിആര്‍ കുറയുന്നില്ല; കേരളത്തിൽ ലോക്ക്ഡൗണില്‍ ഇളവ് ഇല്ല

ടിപിആര്‍ കുറയുന്നില്ല; കേരളത്തിൽ ലോക്ക്ഡൗണില്‍ ഇളവ് ഇല്ല

by ടാർസ്യുസ്

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറയാത്തതിനാല്‍, സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് നല്‍കേണ്ടെന്ന് തീരുമാനിച്ചു. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത അവലോകന യോഗം സംസ്ഥാനത്ത് ചേരും. ടി. പി. ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍നിന്ന് അഞ്ചുശതമാനത്തിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

അതിനിടെ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച പതിവുപോലെ തുടരും. ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് ഇളവില്ല. നേരത്തെ, ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഇളവ് അനുവദിക്കണമെന്ന ആവശ്യം സഭാനേതൃത്വം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ സാഹചര്യത്തില്‍ പള്ളികളില്‍ ആളുകള്‍ കൂട്ടത്തോടെയെത്തുന്നത് രോഗ്യതീവ്രത വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അവലോകന യോഗത്തില്‍ വിലയിരുത്തി. കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി.

കർണാടക: ടെസ്റ്റ്‌ പോസിറ്റീവി നിരക്ക് 2.58%, മരണം 115

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,394 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 599 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1426, എറണാകുളം 1372, മലപ്പുറം 1291, തൃശൂര്‍ 1304, കൊല്ലം 1121, കോഴിക്കോട് 1035, പാലക്കാട് 543, ആലപ്പുഴ 761, കാസര്‍ഗോഡ് 568, കോട്ടയം 519, കണ്ണൂര്‍ 487, ഇടുക്കി 411, പത്തനംതിട്ട 332, വയനാട് 224 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

വാരാന്ത്യ കർഫ്യൂവിൽ അവശ്യവസ്തുക്കളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന കടകളുടെ പ്രവർത്തനവും കർണാടക സർക്കാർ അനുവദിച്ചു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group