Home covid19 കേരളത്തിൽ സ്കൂളുകൾ അടയ്ക്കും ; ഒമ്ബതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം; ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും ഇല്ല

കേരളത്തിൽ സ്കൂളുകൾ അടയ്ക്കും ; ഒമ്ബതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം; ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും ഇല്ല

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ ഭാഗികമായി അടയ്ക്കാന്‍ തീരുമാനം. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ ആണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതല്‍ ഒമ്ബതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയെന്ന് തീരുമാനിച്ചത്.

അടുത്ത രണ്ടാഴ്ചത്തേക്കാകും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക. രാത്രി കര്‍ഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികള്‍ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഓഫ് ലൈനായി തന്നെ തുടരും. മാര്‍ച്ച്‌ അവസാനം നിശ്ചയിച്ച വാര്‍ഷിക പരീക്ഷകള്‍ മാറ്റാനിടയില്ല. അത്തരത്തില്‍ നിര്‍ണായകമായ പരീക്ഷകള്‍ മാറ്റേണ്ട സാഹചര്യം ഒഴിവാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്.

വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് വിക്ടേഴ്സ് വഴിയാകുമോ ക്ലാസ്സുകള്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമാക്കി ഒരു മാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ അതാത് സ്ഥാപനങ്ങള്‍ അടച്ചിടാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ഇക്കാര്യം അതാത് മേലധികാരികള്‍ക്ക് തീരുമാനിക്കുകയും ചെയ്യും.

ഉയര്‍ന്ന ക്ലാസുകളും കോളേജുകളും പ്രവര്‍ത്തിക്കും. അതേസമയം, വാരാന്ത്യ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും ഉണ്ടാകില്ല. ഏതെങ്കിലും സ്ഥാപനങ്ങളില്‍ കോവിഡ് രൂക്ഷമായാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സ്ഥാപനം തത്കാലം അടച്ചിടാമെന്നും ഇന്നു ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ പരിപാടികളും യോഗങ്ങളും പരമാവധി ഓണ്‍ലൈനായി നടത്തണം.

You may also like

error: Content is protected !!
Join Our WhatsApp Group