Home covid19 KERALA:സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; 21മുതല്‍ എല്ലാ ക്ലാസുകളും വൈകിട്ടുവരെ, ശനിയാഴ്ച പ്രവൃത്തി ദിവസം

KERALA:സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; 21മുതല്‍ എല്ലാ ക്ലാസുകളും വൈകിട്ടുവരെ, ശനിയാഴ്ച പ്രവൃത്തി ദിവസം

by കൊസ്‌തേപ്പ്

തിരുവനന്തപുരം: ഈ മാസം 21 മുതല്‍ ക്ലാസുകള്‍ രാവിലെ മുതല്‍ വൈകിട്ടുവരെയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാളെ സ്‌കൂളുകള്‍ തുറക്കും. ഒന്‍പതുവരെയുള്ള ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കുമെന്നും 21മുതല്‍ എല്ലാ ക്ലാസുകളും വൈകിട്ടുവരെയാക്കുമെന്നും മന്ത്രി അറിയിച്ചു. ഈ മാസവും അടുത്തമാസവും പൊതു അവധിയൊഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്ന് മന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു. പ്രീപ്രൈമറി ക്ലാസുകളും നാളെ ആരംഭിക്കും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസ്. പകുതി കുട്ടികള്‍ക്ക് മാത്രമാണ് അനുമതി. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ക്ക് വാര്‍ഷിക പരീക്ഷ നടത്തും. ഉച്ചയ്ക്ക് ശേഷമായിരിക്കും വിക്ടേഴ്‌സിലെ ക്ലാസുകളെന്നും മന്ത്രി പറഞ്ഞു.

10,11,12 ക്ലാസുകള്‍ ഇപ്പോഴുള്ളതുപോലെ ഫെബ്രുവരി 19വരെ തുടരും. ഫെബ്രുവരി 21 മുതല്‍ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ സാധാരണപോലെ നടത്തുമെന്ന് ശിവന്‍കുട്ടി അറിയിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ 16ന് ആരംഭിക്കും. പത്തിലെയും പ്ലസ് ടുവിലെയും പൂര്‍ത്തിയാക്കിയ പാഠഭാഗത്തെ കുറിച്ച്‌ അദ്ധ്യാപകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും മാനസിക സംഘര്‍ഷം പരിഹരിക്കാന്‍ ഉതകുന്നതുമായ പ്രവര്‍ത്തനങ്ങള്‍ സ്‌കുള്‍ തലത്തില്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കണം. പഠനവിടവ് പരിഹരിക്കുന്നതിനുള്ള വ്യക്തിഗത പിന്തുണ നല്‍കണം. ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍ ഇതുസംബന്ധിച്ച്‌ പ്രത്യേക ഊന്നല്‍ നല്‍കണം. ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകളും പിന്തുണാപ്രവര്‍ത്തനങ്ങളും ആവശ്യാനുസരണം ഉണ്ടാകുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group