തൃശൂര്‍: കേരള സംഗീത നാടക അക്കാദമി 2021ലെ ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജ പുരസ്‌കാരങ്ങള്‍ എന്നിവ പ്രഖ്യാപിച്ചു.അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാരംഗങ്ങളില്‍ അതുല്യസംഭാവനകള്‍ നല്‍കിയ കരിവെള്ളൂര്‍ മുരളി (നാടകം), വി ഹര്‍ഷകുമാര്‍ (കഥാപ്രസംഗം), മാവേലിക്കര പി സുബ്രഹ്‌മണ്യം (സംഗീതം) എന്നിവര്‍ ഫെലോഷിപ്പിന് അര്‍ഹരായി.സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങളും ഗുരുപൂജ നല്‍കി ആദരിക്കുന്നവരുടെ പേരുകളും പ്രഖ്യാപിച്ചു. 17 പേര്‍ അക്കാദമി പുരസ്‌കാരത്തിനും 23 പേര്‍ ഗുരുപൂജ പുരസ്കാരത്തിനും അര്‍ഹരായി. ഫെല്ലോഷിപ്പ് ലഭിച്ചവര്‍ക്ക് പ്രശസ്തി പത്രവും ഫലകവും അമ്ബതിനായിരം രൂപയുമാണ് സമ്മാനം. അവാര്‍ഡ് ,ഗുരുപൂജ എന്നിവയ്ക്ക് പ്രശസ്തി പത്രവും ഫലകവും മുപ്പതിനായിരം രൂപയും നല്‍കും.കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അക്കാദമി നിര്‍വാഹകസമിതി അംഗങ്ങളായ വി ടി മുരളി, വിദ്യാധരന്‍ മാസ്റ്റര്‍, വി കെ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചത്.